യു.എന്‍ ഏജന്‍സിക്കുള്ള ഫണ്ട് നെതര്‍ലന്‍ഡും സ്വിറ്റ്‌സര്‍ലന്‍ഡും നിര്‍ത്തലാക്കി
ആംസ്റ്റര്‍ഡാം: ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള യു.എന്‍ ഏജന്‍സിക്കു ഫണ്ട് നല്‍കുന്നത് നെതര്‍ലന്‍ഡ്‌സും സ്വിറ്റ്‌സര്‍ലന്‍ഡും നിര്‍ത്തിവച്ചു. യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യൂ.എ) ക്കുള്ള ഫണ്ടാണ് ഇരു രാജ്യങ്ങളും നിര്‍ത്തിവച്ചത്. ഏജന്‍സിയുടെ ഉന്നതങ്ങളിലെ പിടിപ്പുകേട് മൂലമാണ് നടപടിയെന്നാണ് നെതര്‍ലന്‍ഡ്‌സും സ്വിറ്റ്‌സര്‍ലന്‍ഡും വിശദീകരിക്കുന്നത്.
ഏജന്‍സിയുടെ തലപ്പത്തും ഫണ്ടിങ്ങിലും സ്വജനപക്ഷപാതവും പിടിപ്പുകേടുമുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കത്ത് നല്‍കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി സംഘം യു.എന്‍.ആര്‍.ഡബ്ല്യൂ.എയുടെ ജറൂസലമിലെയും അമ്മാനിലേയും ഓഫിസുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് ഫണ്ട് നല്‍കുന്നതു നിര്‍ത്തിവച്ചതെന്നാണ് വിശദീകരണം. വിഷയം ഫണ്ട് നല്‍കുന്ന കൂടുതല്‍ രാജ്യങ്ങളുടെ ശ്രദ്ധയില്‍പെടുത്താനിരിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."