HOME
DETAILS

ജില്ലയില്‍ എട്ട് ചെറുകിട പദ്ധതികള്‍ ഒരുങ്ങി

  
backup
May 31 2017 | 22:05 PM

341360-2

 

കാസര്‍കോട്: ജില്ലയിലെ ജലസേചന സൗകര്യം വര്‍ധിപ്പിക്കാന്‍ എട്ട് ചെറുകിട ജലസേചന പദ്ധതികള്‍ പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ ചെറുകിട ജലസേചന വകുപ്പ് പൂര്‍ത്തീകരിച്ചത്. പളളിക്കര പഞ്ചായത്തിലെ കോട്ടപ്പാറ തോടിനു കുറുകെ നിര്‍മിച്ച വി.സി.ബി, ഉദുമ പഞ്ചായത്തിലെ വണ്ണാത്തിക്കാനം തോടിന് കുറുകെ കിഴക്കേകരയില്‍ ട്രാക്ടര്‍ വെയോടു കൂടിയ വി.സി.ബി, കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ ക്ലായിക്കോട് കിഴക്കേകര വയലിന് കുറുകെ നിര്‍മിച്ച വി.സി.ബി, പാലക്കൊച്ചി ആലന്തട്ട തോടിന് കുറുകെ മാടത്തിന്‍ താഴെ നിര്‍മിച്ച വി.സി.ബി, ചെങ്കള പഞ്ചായത്തിലെ ആലംപാടിയിലൊരുക്കിയ ട്രാക്ടര്‍ വേയോടു കൂടിയ വി.സി.ബി, മീഞ്ച പഞ്ചായത്തിലെ തലക്ലായില്‍ പൂര്‍ത്തിയായ വി.സി.ബി, ബെളളൂര്‍ പഞ്ചായത്തിലെ മാലങ്കി പെറുവത്തൊടി തോടിന് കുറുകെ അഡ്വാലയിലെ വി.സി.ബി, മുളിയാര്‍ പഞ്ചായത്തികൊളങ്കോട് പാലത്തോട് കൂടിയ വി.സി.ബി എന്നിവയാണ് പൂര്‍ത്തിയായത്. കൂടാതെ നബാര്‍ഡ് ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ബേഡടുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവൃത്തിയുടെ സിവില്‍ മെക്കാനിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ഉടന്‍ ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതിയിലൂടെ 814 ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യം ഒരുക്കാന്‍ കഴിയും.
നബാര്‍ഡ് ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക പുഴയ്ക്കു കുറുകെ കുടുപ്പം കുഴിയില്‍ നടപ്പാലത്തോട് കൂടിയ വി.സി.ബി നിര്‍മാണം, പൈവളിഗെ പഞ്ചായത്തിലെ പെരുവായ് പുഴയ്ക്കു കുറുകെ ബെള്ളൂര്‍ ഓടപ്പടപ്പില്‍ ട്രാക്ടര്‍ വെയോടുകൂടി വി.സി.ബി നിര്‍മാണം എന്നിവയ്ക്കു ഭരണാനുമതി ലഭിച്ചു.
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പുല്ലൂര്‍ തോടിനു കുറുകെ പന്നിക്കൂറില്‍ ട്രാക്ടര്‍ ട്രാക്കോട് കൂടിയ വി.സി.ബി പദ്ധതിയും പുരോഗമിക്കുകയാണ്. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ അഞ്ചാംവയല്‍ മൊടഗ്രാം തോടിനു കുറുകെ ട്രാക്ടര്‍ വെയോട് കൂടി വി.സി.ബി പദ്ധതിക്ക് കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ചെറുകിട ജലസേചനനരംഗത്ത് ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുമെന്ന് ചെറുകിട ജലസേചന വകുപ്പ് അറിയിച്ചു. പദ്ധതി പ്രദേശത്ത് കുടിവെളള ലഭ്യത ഉറപ്പാക്കാനും ഈ പദ്ധതികളിലൂടെ കഴിയും..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയ്ക്കലില്‍ ഒരു വയുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago