HOME
DETAILS
MAL
'നൗഷാദിന്റെ കൊലപാതകം: സമഗ്രാന്വേഷണം വേണം'
backup
July 31 2019 | 18:07 PM
തിരുവനന്തപുരം: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിനായി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്. പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. എസ്.ഡി.പി.ഐയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. പ്രദേശത്ത് നേരത്തേതന്നെ സംഘര്‍ഷം നിലനിന്നിരുന്നു. എന്നിട്ടും പൊലിസ് ജാഗ്രത പുലര്‍ത്താത്തതാണ് കൊലപാതകത്തിന് വഴിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."