HOME
DETAILS

അവള്‍ അഞ്ചിലൊന്ന്; അവന്‍ പത്തിലൊന്ന്

  
backup
October 09 2018 | 19:10 PM

%e0%b4%85%e0%b4%b5%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d

 

കൊച്ചി: രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ മാനസിക രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈക്കാട്രി സൊസൈറ്റി കേരളയുടെ പഠനങ്ങള്‍ പ്രകാരം 20 ശതമാനത്തോളം യുവാക്കള്‍ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ട്.
സംസ്ഥാനത്തും ഇതുതന്നെയാണ് അവസ്ഥയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 12നും 19നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ അഞ്ചില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. വൈകാരിക പീഡനം മൂലമാണ് എറ്റവും കൂടുതല്‍ മാനസികപ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികളില്‍ കണ്ടുവരുന്നത് അതും 85 ശതമാനവും. ശാരീരിക പീഡനം മൂലം 75 ശതമാനം പേരും 21 ശതമാനം പേര്‍ ലൈംഗിക പീഡനം മൂലവും മാനസിക സമ്മര്‍ദം നേരിടുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇടപ്പള്ളി എറണാകുളം ആശുപത്രിയില്‍ നടന്ന സെമിനാറില്‍ അമൃത ആശുപത്രി സൈക്കാട്രി വിഭാഗം മേധാവി ഡോ. എന്‍. ദിനേശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടിക്കാലത്തുണ്ടാകുന്ന നിരന്തരമായ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ പരാജയങ്ങള്‍, സ്‌കൂളിലും വീട്ടിലും ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇവയെല്ലാം മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മാനസിക സമ്മര്‍ദവുമായി പൊരുത്തപ്പെട്ടു പോകാന്‍ യുവാക്കള്‍ക്ക് മിക്കപ്പോഴും കഴിയാറില്ല. ഇതു ലഹരിയിലേക്കാണ് യുവതലമുറയെ നയിക്കുന്നത്. കേരളത്തില്‍ യുവാക്കളില്‍ 15 ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നവരാണ്. ആണ്‍കുട്ടികളില്‍ 23 ശതമാനം പേരും പെണ്‍ കുട്ടികളില്‍ 6.5 ശതമാനം പേരും മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. പുകയിലയുടെ ഉപയോഗം 6.9 ശതമാനമാണ്. 14 വയസു മുതലാണ് പുകയിലയുടെ ഉപയോഗം കണ്ടുവരുന്നത്.
യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 40 ശതമാനത്തോളം പേര്‍ 18 വയസില്‍ താഴെ ഉള്ളവരാണ്. വിദ്യാസമ്പന്നരായ ആളുകളാണ് പലപ്പോഴും മാനസിക സമ്മര്‍ദങ്ങള്‍ നിമിത്തം ലഹരിക്ക് അടിമകളാകുന്നതെന്ന് ഡോക്ടര്‍ ഡോ. എന്‍ ദിനേശ് പറഞ്ഞു. മയക്കു മരുന്നിന്റെ ഉപയോഗം മൂലം മോഷണം, സാമൂഹിക ചൂതാട്ടം, അടിപിടി കേസുകള്‍ എന്നിവയില്‍ യുവാക്കള്‍ പ്രതികളാകുന്നുണ്ട്. പലപ്പോഴും ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് മക്കള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് മാതാപിതാക്കള്‍ അറിയുന്നതു പോലും.
വിശ്രമമില്ലാത്ത ജോലിയും സമ്മര്‍ദവും യുവാക്കളെ മാനസിക രോഗങ്ങള്‍ക്ക് അടിമയാക്കുന്നു. എല്ലാ തൊഴില്‍ മേഖലയിലും സമ്മര്‍ദം ഉണ്ടെങ്കിലും ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദം അതിജീവിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും ഡോക്ടര്‍മാരാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടറായ ശബരീഷ് പറഞ്ഞു.
ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാന്‍ പലര്‍ക്കും കഴിയുന്നില്ല. തൊഴിലിടങ്ങളില്‍ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും സ്വീകരിക്കണം. അമിത ജോലി മൂലമുള്ള ഉറക്കക്കുറവും മാനസിക പ്രശനങ്ങളിലേക്ക് നയിക്കുന്നുണ്ട്. ജോലി സംബന്ധമായുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago