അതുലിന്റെ നേട്ടം രണ്ടാം ശ്രമത്തില്‍
കണ്ണൂര്‍: യു.പി.എസ്.സി സിവില്‍സര്‍വിസ് പരീക്ഷയില്‍ പതിമൂന്നാം റാങ്ക് നേടിയ ജെ. അതുലിന്റെ നേട്ടം രണ്ടാമത്തെ ശ്രമത്തില്‍. പരിയാരം ഏമ്പേറ്റ് എം.വി ഹൗസില്‍ വിമുക്തഭടന് എം.വി ജനാര്‍ദനന്റെയും ലതയുടെയും മകനായ അതുലാണ് റാങ്ക് പട്ടികയില്‍ സംസ്ഥാനത്ത് ആദ്യമെത്തിയതിനൊപ്പം ജില്ലയുടെയും അഭിമാനമായത്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു മെക്കാനിക്കലില്‍ ബി.ടെക് ബിരുദം നേടിയ ശേഷമാണു അതുല്‍ സിവില്‍ സര്‍വിസ് പരിശീലനത്തിനു തയാറെടുപ്പ് തുടങ്ങിയത്. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ പരിശീലനത്തിനു ചേര്‍ന്നു 2015ല്‍ പരീക്ഷയെഴുതിയെങ്കിലും പ്രിലിമിനറി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നു തിരുവനന്തപുരത്ത് തന്നെയുള്ള ഏര്ണ് ഐ.എ.എസ്, എന്‍ലൈറ്റ് ഐ.എ.എസ് അക്കാദമികളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണു പരീക്ഷയെഴുതിയത്. തിരുവനന്തപുത്ത് പരിശീലനം തുടരുന്ന അതുലിനെ കൂട്ടുകാരാണു റാങ്ക് നേട്ടം അറിയിച്ചത്.
പരീക്ഷ പാസാവുമെന്നു കരുതിയെങ്കിലും ഇത്രയും വലിയ റാങ്ക് നേട്ടം ലഭിക്കുമെന്നും റാങ്ക് പട്ടികയില്‍ സംസ്ഥാനത്ത് ആദ്യമെത്തുമെന്നും കരുതിയിരുന്നില്ലെന്നു അതുല്‍ സുപ്രഭാതത്തോടു പറഞ്ഞു. തന്റെ നേട്ടത്തിനു കാരണക്കാരായ എല്ലാവരോടും അതുല്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."