ബാലികയ്ക്ക് പീഡനം: പ്രതിക്കായി വളയം പൊലിസ് കസ്റ്റഡി അപേക്ഷ നല്‍കും
നാദാപുരം: മാതാവിന്റെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി വാണിമേല്‍ സ്വദേശി മരുതേരിക്കണ്ടി അഫ്‌സലിനെ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
ഇതിനുള്ള അപേക്ഷ രണ്ടുദിവസത്തിനുള്ളില്‍ കേസ് അന്വേഷിക്കുന്ന വളയം പൊലിസ് നാദാപുരം കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞദിവസമാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. നിരവധിപേര്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. മുന്‍പരിചയമില്ലാത്ത പ്രതിയെ ഫോട്ടോയിലൂടെയാണ് കുട്ടി തിരിച്ചറിഞ്ഞത്. നേരത്തെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന എടച്ചേരിയിലെ മീത്തലെ പറമ്പത്ത് നൗഫല്‍, മുള്ളമ്പത്തെ പൊടിക്കളത്തില്‍ റഫീഖ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മാതാവിന്റെ സഹായത്തോടെ മലപ്പുറം, ഗൂഡല്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടി പൊലിസിനു നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം നാദാപുരം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ കേസില്‍ പെണ്‍കുട്ടിയുടെ മാതാവ് പതുക്കയം സ്വദേശി നജ്മയെ അറസ്റ്റ് ചെയ്തിരുന്നു. മാതാവിന്റെ താമസസ്ഥലം വളയം പൊലിസ് പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."