HOME
DETAILS

യഥാര്‍ഥ സൗഭാഗ്യവാന്മാര്‍

  
backup
May 31 2017 | 23:05 PM

%e0%b4%af%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-%e0%b4%b8%e0%b5%97%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d





വിശ്വാസിയുടെ ഹൃദയത്തിലും പള്ളികളിലും വിശുദ്ധിയുടെ പ്രകാശവും പ്രതിഫലങ്ങളുടെ സുഗന്ധവും പരത്തി കടന്നുവന്ന വിശുദ്ധ റമദാന്‍ വിടപറയും മുന്‍പ് അല്ലാഹുവില്‍ നിന്നും പാപമോചനം സിദ്ധിക്കുന്നവരാണ് യഥാര്‍ത്ഥ സൗഭാഗ്യവാന്മാര്‍. സൃഷ്ടാവിലേക്കടുക്കാനും തിന്മകളില്‍ നിന്നകന്ന് നന്മകളുടെ പവിത്ര പാതങ്ങളിലൂടെ സഞ്ചരിക്കാനും ലഭിക്കുന്ന സുവര്‍ണാവസരമാണ് പരിശുദ്ധ റമദാന്‍. ത്യാഗത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിച്ച് സ്വശരീരത്തെ സംസ്‌കരിക്കാനായി മനുഷ്യന് പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയ ആത്മീയതയുടെ വസന്തകാലം.
അമൂല്യമായ ഈ സന്ദര്‍ഭം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നവനാണ് വിവേകശാലി. ഒരു വ്യാപാരി തന്റെ കൈവശമുള്ള വില്‍പ്പന വസ്തുക്കള്‍ വിപുലമായി ഉയര്‍ന്ന വിലക്ക് വറ്റുപോകുന്ന നല്ല കച്ചവടക്കാലത്തിനായി കാത്തിരിക്കുന്നതുപോലെ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം ഇരട്ടിയോളം പ്രതിഫലം ലഭിക്കുന്ന ഈ റമദാന്‍ മാസത്തെ ഏറേ പ്രതീക്ഷയോടെ കാണുന്നത്. കഴിയുന്നത്ര സാഹചര്യം തനിക്കനുകൂലമായി ഉപയോഗപ്പെടുത്താനുള്ള തിടുക്കമാണ് പരലോകത്തെ കാംക്ഷിക്കുന്നവരില്‍ പുണ്യമാസത്തില്‍ പ്രകടമാകുന്നത്. ഇത്രയേറെ വെളിച്ചം വിതറുന്നൊരു സമയം വീണു കിട്ടിയിട്ടും സ്വന്തം ഹൃദയത്തിന്റെ ഇരുട്ടകറ്റാന്‍ കഴിയാത്തവര്‍ തീര്‍ത്തും നിര്‍ഭാഗ്യവാന്മാര്‍ തന്നെ.വിശുദ്ധ റമദാന്‍ പ്രദാനം ചെയ്യുന്ന പാപമോചനത്തിന്റെ സാഹചര്യത്തെ ഉപയോഗപ്പെടുത്താത്തവന്‍ ജഗന്നിയന്താവിന്റെ കാരുണ്യത്തില്‍ നിന്ന് അകലെയാവട്ടെ എന്നു ജിബ്‌രീല്‍ പ്രാര്‍ത്ഥിച്ചതിന് പ്രവാചകര്‍ (സ്വ) ആമീന്‍ ചൊല്ലിയതായി ഹദീസില്‍ വന്നിരിക്കുന്നു. അത്തരമൊരു പ്രാര്‍ത്ഥന ഒരിക്കലും സ്വീകരിക്കപ്പെടാതെ പോവുകയില്ല എന്ന കാര്യം ഏവര്‍ക്കും ഉറപ്പുള്ളതാണ്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ സന്ദര്‍ഭം എന്ന നിലയിലാണ് റമദാനിന് അതുല്യമായ മഹത്വവും പദവിയും ലഭ്യമായിരിക്കുന്നത്. അതുകൊണ്ട് ഖുര്‍ആന്‍ പഠനവും പാരായണവുമാണ് റമദാന്‍ അര്‍ഹിക്കുന്ന ആദരം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഓര്‍ക്കുക എല്ലാ അധഃപതനത്തിന്റെയും അടിസ്ഥാനം ഖുര്‍ആനിനെ കയ്യൊഴിക്കുന്നതില്‍ നിന്ന് തുടക്കം കുറിക്കുന്നു. അശ്രദ്ധരായിട്ടാണ് നിസ്‌കാരം നിര്‍വഹിക്കുന്നതെങ്കില്‍ അത്തരം നിസ്‌കാരക്കാര്‍ക്ക് നാശം എന്ന് ഖുര്‍ആനില്‍ താക്കീത് നല്‍കിയപോലെ വ്രതാനുഷ്ഠാനം കൊണ്ട് വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും ലഭിക്കാതെ പോകുന്നവരുണ്ടെന്നും താക്കീത് നല്‍കപ്പെട്ടിരിക്കുന്നു. കാരുണ്യത്തിലൂന്നിയ പരസ്പര സ്‌നേഹം, സാഹോദര്യം, സൗഹൃദം സമുദായ മൈത്രി എന്നിത്യാദി നന്മകളെ പരിപോഷിപ്പിക്കുന്നതാണ് റമദാനിന്റെ പൊരുള്‍. മനുഷ്യത്വം അതിന്റെ മുഖമുദ്രകളില്‍പ്പെടുന്നതാണ്. ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ പ്രേരകമാക്കുന്നതാകട്ടെ ഈ പുണ്യമാസം.
(ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  11 hours ago