പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി മേഖല വരള്‍ച്ച ലഘൂകരണ പദ്ധതി ഉദ്ഘാടനം ഇന്ന്
പുല്‍പ്പള്ളി: പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി-പ്രദേശങ്ങളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്ന വരള്‍ച്ച പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുള്ളന്‍കൊല്ലി-പുല്‍പ്പളളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് പുല്‍പ്പള്ളിയില്‍ നടക്കും. രാവിലെ 11-ന് പുല്‍പ്പളളി ടൗചര്‍ച്ച് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി എം.എല്‍.എ. ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാകും. 80.20-കോടി രൂപ അടങ്കല്‍ നിശ്ചയിച്ച് നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നടപ്പാക്കുന്നത്.
മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തടയണകള്‍, കബനിതീര ഹരിതവല്‍ക്കരണം തുടങ്ങിയ നിരവധി പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതി പ്രാവര്‍ത്തികമാകുന്നത്.
പദ്ധതിയുടെ രൂപരേഖകള്‍ തയാറാക്കുന്നതിന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമറിയാന്‍ ഈ മേഖലയിലെ വാട്ടര്‍ഷെഡ് അടിസ്ഥാനത്തില്‍ കര്‍ഷകരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചതിനു ശേഷവുമായിരുന്നു പദ്ധതി തയാറാക്കിയത്.
താഴെത്തട്ടില്‍വരെ ജനകീയമായി നടപ്പാക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാന കൃഷിവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ടിക്കാറാംമീണ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് പദ്ധതി വിശദീകരണം നടത്തും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എ.ഡി.എം കെ.എം രാജു, സംസ്ഥാന മണ്ണ് പര്യവേക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റില്‍മോഹന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."