പ്രളയമേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സമയബന്ധിത വായ്പ ഉറപ്പാക്കും
ചെങ്ങന്നൂര്‍: പ്രളയദുരന്തത്തില്‍പെട്ടവര്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിനുള്ള കുടുംബശ്രീ വഴിയുള്ള വായ്പ ലഭ്യമാക്കുന്നതിനു യോഗം ചേര്‍ന്നു.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ബാങ്ക് മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍, വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് എം.എല്‍.എ ഓഫിസില്‍ ചേര്‍ന്നത്. യോഗത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രളയബാധിത പ്രദേശങ്ങളില്‍ കുടുംബശ്രീ വഴി വായ്പക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് സമയബന്ധിതമായി വായ്പ നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വ്യാപാരി വ്യവസായികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി പ്രത്യേക വായ്പ പദ്ധതി നടപ്പാക്കും. നിലവിലെ വായ്പകള്‍ക്ക് 12 മാസത്തേക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു. ജീവനോപാധിയായ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു പ്രത്യേക വായ്പ നല്‍കും.
എസ്.ബി.ഐ റീജ്യനല്‍ മാനേജര്‍ ഡി. നാരായണന്‍ നായ്ക്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി. വിനോദ് കുമാര്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, വ്യാപാരി വ്യവസായി പ്രതിനിധികളായ ബി. ഷാജ്‌ലാല്‍, ബാബുജി ജയ്ഹിന്ദ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."