രാജ്യസഭയില്‍ മുത്വലാഖ് ബില്‍ പാസായത് പ്രതിപക്ഷ സഹായത്തോടെ: മതന്യൂനപക്ഷങ്ങള്‍ക്ക് പ്രതിപക്ഷത്തെയും അവിശ്വസിക്കേണ്ട അവസ്ഥ വരുന്നത് ആശങ്കാജനകമെന്ന് എസ്.വൈ.എസ്
കോഴിക്കോട്: ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ 16 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മുത്വലാഖ് ബില്‍ പാസായത് പ്രതിപക്ഷ സഹായത്തോടെയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
പ്രതിപക്ഷത്തെ 39 അംഗങ്ങള്‍ സഭയില്‍ ഹാജരായില്ലെന്നത് യാദൃശ്ചികമല്ല. ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഹനിക്കുന്ന ബില്‍ സഭയില്‍ വന്നപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അണിചേരാന്‍ ഉത്തരവാദപ്പെട്ടവര്‍ ബോധപൂര്‍വം മാറിനിന്ന് അമിത്ഷായുടെ രഹസ്യ ചരടുവലിയില്‍ പെട്ടതാണെന്ന സംശയം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്.
വിവിധ പാര്‍ട്ടികളില്‍ നിന്നു രാജിവച്ച് ബി.ജെ.പിയിലേക്ക് കൂറുമാറുന്ന പ്രവണത വെച്ച് നോക്കിയാല്‍ മനസ് ഫാസിസവും ചിന്ത പണവും അധികാരവുമാണ് പലര്‍ക്കുമെന്ന് പറയേണ്ടിവരും. ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങളെ ലംഘിച്ചുകൊണ്ടുള്ള മുത്വലാഖ് ബില്‍ ഉന്നത നീതിപീഠം ഇടപെട്ട് തിരുത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണകക്ഷിയെപോലെ പ്രതിപക്ഷത്തെയും അവിശ്വസിക്കേണ്ട അവസ്ഥ വരുന്നത് ആശങ്കാജനകമാണെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."