HOME
DETAILS

സ്‌കൂളുകള്‍ക്കൊപ്പം ബാറുകളും തുറക്കുന്നു

  
backup
June 01 2017 | 01:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b1

പുതിയ അധ്യയന വര്‍ഷം ഇന്നാരംഭിക്കുമ്പോള്‍ ഈ മാസം തന്നെ അടച്ചിട്ട ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുന്നോടിയായി മദ്യഷാപ്പുകള്‍ തുടങ്ങുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് മന്ത്രിസഭായോഗംതീരുമാനിച്ചിരിക്കുകയാണ്. ജൂണ്‍ 30ന് മുമ്പ് ബാറുകള്‍ തുറക്കുമെന്നും അതിനുമുമ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്നും എക്‌സൈസ്  മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിയിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ പൂട്ടിയ ബാറുകള്‍ തുറക്കുകയേ നിര്‍വാഹമുള്ളൂ എന്ന കണ്ടെത്തലിലാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. സി.പി.എമ്മും സി.പി.ഐയും ഇതേ കണ്ടെത്തലില്‍ നേരത്തേ തന്നെ എത്തിയതാണ്. ഇതോടൊപ്പം തന്നെ ഹൈക്കോടതി വിധിയും സര്‍ക്കാരിന് അനുകൂലമായി ഭവിച്ചിരിക്കുകയാണ്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുമുള്ള ഇരു പാതകള്‍ക്കും ദേശീയപദവിയില്ലാത്തതിനാല്‍ ഈ പാതയോരങ്ങളില്‍ അടച്ച ബിവറേജ് കോര്‍പറേഷന്‍ ചില്ലറ വില്‍പ്പന ശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പറഞ്ഞ ദേശീയ പാതകള്‍ക്ക് നിലവാരമില്ലെന്ന് ദേശീയപാത അതോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി പദവി എടുത്തുമാറ്റിയത്. ഈ അവസരം മുതലെടുത്തുകൊണ്ട് ബാര്‍ ഹോട്ടല്‍ ഉടമകളും വഴിയോരങ്ങളില്‍ പൂട്ടിയ അവരുടെ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ കേരളം വീണ്ടും മദ്യത്തില്‍ മുങ്ങാനാണ് സാധ്യത.
ഏപ്രില്‍ 23ന് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ട്രേഡ് യൂനിയന്‍ യോഗത്തില്‍ ത്രീസ്റ്റാര്‍ മുതല്‍ മുകളിലോട്ടുള്ള ബാറുകള്‍ക്കും ടൂറിസം മേഖലയിലെ ബാറുകള്‍ക്കും അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനമാണിപ്പോള്‍ മന്ത്രി പുറത്തുവിട്ടിരിക്കുന്നത്. മദ്യ ഉപഭോഗം കുറഞ്ഞതിനാല്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും അത് തടയണമെങ്കില്‍ മദ്യ ഉപഭോഗം വീണ്ടും പ്രാവര്‍ത്തികമാക്കണമെന്നുമുള്ള സര്‍ക്കാര്‍ കണ്ടുപിടിത്തം വിചിത്രമാണ്. ഒരു തെറ്റിനെ പ്രതിരോധിക്കാന്‍ മറ്റൊരു തെറ്റിനെ ഉപയോഗപ്പെടുത്തുന്നത് അചിന്ത്യമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയിട്ടുണ്ടെങ്കില്‍ അത് നിര്‍ത്തലാക്കാനുള്ള വഴിയായിരുന്നു സര്‍ക്കാര്‍ അന്വേഷിക്കേണ്ടിയിരുന്നത്. പകരം മദ്യം വിളമ്പാന്‍ അവസരമൊരുക്കുകയല്ല വേണ്ടത്. വി.എസ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം പൊടിതട്ടിയെടുക്കാനാണ് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും തീരുമാനം. അപേക്ഷിക്കുന്നവര്‍ക്കെല്ലാം യഥേഷ്ടം ബാറുകള്‍ അനുവദിക്കുന്ന നയമായിരുന്നു വി.എസ് സര്‍ക്കാരിന്റേത്. വിദേശമദ്യത്തോടൊപ്പം കള്ളും ലഭിക്കുന്ന നയവും അദ്ദേഹത്തിന്റേതായിരുന്നു. ടൂറിസം മേഖലയ്ക്ക്  മദ്യനിരോധനം കൊണ്ട് നഷ്ടമുണ്ടായി എന്നു പറയുന്നത് വിശ്വസിക്കാനാവില്ല. മദ്യപിക്കാനല്ലല്ലോ വിദേശരാജ്യങ്ങളില്‍ നിന്നു ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നത്. മദ്യം അവര്‍ക്ക് അവരുടെ നാട്ടില്‍  തന്നെ യഥേഷ്ടം ലഭിക്കുന്നുമുണ്ട്. വിനോദസഞ്ചാരികളുടെ കേരള സന്ദര്‍ശനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് നോട്ടുനിരോധനത്തിന്റെ ആഘാതത്താലായിരുന്നു. ടൂറിസം ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണക്കില്‍ പറയുന്നത്, അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ്. ആഭ്യന്തര വിനോദസഞ്ചാരത്തില്‍ എട്ടു ശതമാനവും വര്‍ധനവുണ്ടായതായും ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. 2015ല്‍ രാജ്യത്തെ മെച്ചപ്പെട്ട ക്രമസമാധാനമുണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. 2017ലെത്തുമ്പോള്‍ ക്രമസമാധാനം തകര്‍ന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എട്ടു മാസത്തിനുള്ളില്‍ 1,78,000 ക്രിമിനല്‍ കേസുകളും 3200 ലധികം പീഡനകേസുകളുമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ മദ്യം വ്യാപകമാക്കാനുള്ള നടപടികളാണ് തുടരുന്നത്.  മദ്യനിര്‍മാര്‍ജനമാണ് ലക്ഷ്യമെങ്കില്‍ മദ്യലഭ്യത കുറച്ചുകൊണ്ട് വരാനല്ലേ ശ്രമിക്കേണ്ടത്. അതിനുപകരം മദ്യം സുലഭമാക്കുന്ന സര്‍ക്കാര്‍ നയം കടുത്ത ജനവഞ്ചനയാണ്. മദ്യ ഉപയോഗവും ലഭ്യതയും പടിപടിയായി കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മദ്യത്തിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നുമാണ് ഇടതുമുന്നണി അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. അതാണിപ്പോള്‍ അവര്‍ തന്നെ ചവറ്റുകുട്ടയിലേക്കെറിഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ഘട്ടംഘട്ടമായി പൂട്ടിയ ബാറുകള്‍  തുറക്കാനുള്ള ശ്രമത്തിലാണ്. സ്‌കൂളുകള്‍ ഇന്ന് തുറക്കുകയാണ്. വീട്ടകങ്ങളില്‍ ഇതുവരെയുണ്ടായിരുന്ന ശാന്തി കുട്ടികള്‍ക്ക് വീണ്ടും നഷ്ടപ്പെടാനാണ് സാധ്യത.
ബാറുകള്‍ വീണ്ടും തുറക്കുന്നതിലൂടെ ഗൃഹാന്തരീക്ഷത്തില്‍ വീണ്ടും കലഹങ്ങള്‍ തലപൊക്കും. പഠനം ആരംഭിക്കുന്ന കുട്ടികള്‍ക്ക് പഠനാരംഭത്തില്‍ തന്നെ മാനസികസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന നടപടിയിലേക്കാണ് ജൂണ്‍ മാസത്തില്‍ ബാറുകള്‍ തുറക്കുന്നതിലൂടെ സര്‍ക്കാര്‍ നീങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago