HOME
DETAILS

സമ്പത്തിന്റെ നിയമനം എല്‍.ഡി.എഫ് അറിയാതെ

  
backup
August 01 2019 | 20:08 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d

 

സ്വന്തം ലേഖകന്‍


തിരുവനന്തപുരം: കാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ. സര്‍ക്കാരിന്റെ നയപരമായി തീരുമാനങ്ങള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തിരുന്നത്.
നേരത്തേ ഇത്തരത്തില്‍ കാബിനറ്റ് പദവി നല്‍കി പ്രധാന വകുപ്പുകളില്‍ നിയമനം നടത്തിയതെല്ലാം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടായിരുന്നു. എന്നാല്‍ സമ്പത്തിന്റെ നിയമനകാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടാണു തീരുമാനമെടുത്തത്. മൂന്നു തവണ എം.പിയായ സമ്പത്തിനെ തന്നെ ഇങ്ങനെയൊരു പദവിയില്‍ നിയമിച്ചതില്‍ സി.പി.എമ്മിനുള്ളിലും വിമര്‍ശനമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം കൂടിയായ സമ്പത്തിനു ലഭിച്ച പുതിയ പദവിയെ സംബന്ധിച്ചു ജില്ലയിലെ പ്രധാന സി.പി.എം നേതാക്കള്‍ പോലും അറിഞ്ഞതു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ്.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നാണു കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐയ്ക്കു നല്‍കിയപ്പോഴും ചിലവു ചുരുക്കലിനെ സംബന്ധിച്ചു അദ്ദേഹം സി.പി.ഐ നേതാക്കളെ ഓര്‍മിപ്പിച്ചിരുന്നു. പാര്‍ട്ടി തീരുമാനമാണെങ്കിലും ചിലവു ചുരുക്കലിന്റെ ഭാഗമായാണു ചീഫ് വിപ്പായപ്പോള്‍ കെ.രാജന്‍ സ്റ്റാഫുകളുടെ എണ്ണം കുറച്ചതും ഔദ്യോഗിക വസതി പോലും വേണ്ടെന്നു വച്ചതും. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചു സി.പി.ഐയില്‍ തന്നെ ശക്തമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്റെ നേര്‍ക്കു പോലും സര്‍ക്കാര്‍ ചിലവു ചുരുക്കലിന്റെ വാളോങ്ങി. വി.എസിനൊപ്പം സഹായികളായി യാത്രയില്‍ കൂടെ പോകുന്ന ജീവനക്കാരുടെ യാത്രാ ചിലവു പോലും സര്‍ക്കാരിനു നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ഉത്തരവിറക്കി. കൂടാതെ അദ്ദേഹത്തിന്റെ അറ്റന്ററുടേയും ഡ്രൈവറുടേയും യൂനിഫോം അലവന്‍സും റദാക്കിയിരുന്നു. ചിലവു ചുരുക്കലിന്റെ ഭാഗമായാണ് വി.എസിനോടു പോലും മുഖ്യമന്ത്രിയ്ക്ക് ഇങ്ങനെ ചെയേണ്ടി വന്നത്. ഈ സാഹചര്യത്തിലാണു ഒരു മന്ത്രിയുടെ എല്ലാ പദവികളോടും കൂടി ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയായി കാബിനറ്റ് പദവിയോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും പരാജയപ്പെട്ട സമ്പത്തിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ചീഫ് വിപ്പ് സ്ഥാനം സ്വീകരിച്ചതിനാല്‍ സമ്പത്തിന്റെ നിയമനത്തില്‍ സിപിഐയ്ക്ക് ഇനി ആദര്‍ശമൊന്നും പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കാനം രാജേന്ദ്രനും സഹയാത്രികരും മറ്റു പല കാര്യങ്ങളിലെന്നതു പോലെ ഇക്കാര്യത്തിലും മൗനം തുടരാനാണു സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago