HOME
DETAILS

ഇറാന്‍ വിദേശകാര്യ മന്ത്രിക്കെതിരേ യു.എസ് ഉപരോധം

  
backup
August 01 2019 | 21:08 PM

us-sanctions-irans-foreign-minister-761685-2

 

 

വാഷിങ്ടണ്‍: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ദരിഫിനെതിരേയും ഉപരോധമേര്‍പ്പെടുത്തി അമേരിക്കയിലെ ട്രംപ് ഭരണകൂടം. അമേരിക്കയുടെ ട്രഷറി വകുപ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അജണ്ടകള്‍ നടപ്പാക്കുന്നയാളാണ് ജവാദ് ദരിഫ് എന്നും അദ്ദേഹമാണ് ഇറാന്റെ ആഗോള വക്താവെന്നും ട്രഷറി വകുപ്പ് വക്താവ് സ്റ്റീവന്‍ മുഷിന്‍ പറഞ്ഞു. എണ്ണക്കപ്പല്‍ വിഷയത്തില്‍ ബ്രിട്ടനുമായി കൊമ്പുകോര്‍ത്തുവരുന്നതിനിടെയാണ് അമേരിക്കയുടെ തീരുമാനം.
ആണവ കരാര്‍ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യൂനിയന്‍ ഉടന്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ മറ്റുനടപടികളിലേക്ക് കടക്കുമെന്ന് ദരിഫ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഊദി അറേബ്യയുമായി ചര്‍ച്ചക്ക് തയാറാണെങ്കിലും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തെഹ്‌റാനിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദരിഫിനെതിരേ ഉപരോധം പ്രഖ്യാപിച്ച് യു.എസ് പ്രസ്താവനയിറക്കിയത്. ദരിഫിനെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്ന് കഴിഞ്ഞമാസം അമേരിക്കന്‍ ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയിരുന്നു. പുതിയ നടപടിയോടെ ഇറാനും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ വിടവ് വന്നിരിക്കുകയാണ്.
ഇറാന്‍ ഭരണകൂടത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഖാംനഇയുടെ മാഫിയയെപ്പോലെയാണ് ദരിഫ് പെരുമാറുന്നതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, യു.എസിന്റെ ഉപരോധം ദരിഫ് പുച്ഛിച്ചു തള്ളി. ഇറാന് പുറത്ത് എവിടെയും സ്വത്തുക്കളോ നിക്ഷേപമോ ഇല്ലാത്തതിനാല്‍ തന്നെ അമേരിക്കയുടെ ഉപരോധം ബാധിക്കില്ലെന്ന് ദരിഫ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ അജണ്ടയ്‌ക്കെതിരായ വലിയ ഭീഷണിയായി തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും ദരിഫ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയുടെ നടപടി കുട്ടിക്കളിയാണെന്ന് ഹസന്‍ റൂഹാനിയും പ്രതികരിച്ചു.
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഇറാനും ആറു വന്‍ശക്തി രാഷ്ട്രങ്ങളും തമ്മിലുള്ള 2015ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ദരിഫ്. അടുത്തിടെ അപ്രതീക്ഷിതമായി വിദേശകാര്യമന്ത്രി പദവി രാജിവച്ച ദരിഫ്, പ്രസിഡന്റ് റൂഹാനിയുടെയും ആയത്തുല്ല ഖാംനഇയുടെയും സമ്മര്‍ദത്തെത്തുടര്‍ന്നാണ് പദവിയില്‍ തുടര്‍ന്നത്. അമേരിക്കയില്‍നിന്ന് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 59 കാരനായ ദരിഫ്, രാജ്യാന്തരനിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വിദേശകാര്യമന്ത്രിയാവുന്നതിനു മുന്‍പ് അദ്ദേഹം യു.എന്നിലെ ഇറാന്റെ അംബാസഡറായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  8 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago