HOME
DETAILS
MAL
പരുത്തിപ്പിള്ളികടവ് മണല്‍ത്തിട്ട സംരക്ഷിക്കണമെന്ന്
backup
October 10 2018 | 07:10 AM
മാള: മഹാപ്രളയത്തിന്റെ ബാക്കി പത്രമായ കൊച്ചുകടവ് പരുത്തിപ്പിള്ളി കടവിലെ മണല്‍ത്തിട്ട കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്.
ചാലക്കുടിപ്പുഴയുടെ ഭാഗമായ ഇവിടെ നേരത്തെയുണ്ടായിരുന്ന മണല്‍ത്തിട്ടയുടെ വ്യാപ്തി കഴിഞ്ഞ മഹാപ്രളയത്തില്‍ ഏറെ കൂടിയിട്ടുണ്ട്. അരക്കിലോമീറ്ററിലധികം നീളവും 25 മീറ്ററിലധികം വീതിയുമുണ്ടായിട്ടുണ്ട്. ഓരുവെള്ളവും ചെളിയും മണലും നിറഞ്ഞ ഇവിടെ കറുകപ്പുല്ല് തഴച്ചുവളരുകയാണ്. മാലിന്യ നിക്ഷേപ കേന്ദ്രമായും ഇവിടം മാറുകയാണ്. സമീപത്തെ ചില കടവുകളില്‍ ഇത്തരത്തില്‍ അടിഞ്ഞു കൂടിയ മണലും മറ്റും ഇവിടേക്ക് എത്തിക്കാനായാല്‍ ഒരേനിരപ്പിലാക്കി ഇവിടം പലവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."