കുഴൂരില് പുഴുക്കളുടെയും ഈച്ചകളുടെയും ശല്യം രൂക്ഷമാകുന്നു
മാള: മഹാപ്രളയം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടപ്പോള്‍ പുഴുക്കളുടെയും ഈച്ചകളുടെയും ശല്ല്യം രൂക്ഷമാകുന്നു.
കുഴൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കുണ്ടൂര്‍, കൊച്ചുകടവ്, കൊളത്തേരി, ആലമറ്റം, വയലാര്‍, ചെത്തിക്കോട്, മൈത്ര, തിരുത്ത, കൈനാട്ടുതറ, പള്ളിബസാര്‍, മേലാംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് പലതരം പുഴുക്കളുടെയും ഈച്ചകളുടെയും ശല്ല്യം കൂടിക്കൊണ്ടിരിക്കുന്നത്. സാധാരണ ഈച്ച മുതല്‍ മണികണ്ടനീച്ച വരെയാണ് പ്രദേശങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. കുട്ടികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പാത്രത്തിലാകെ നിറയുന്ന ഈച്ചകള്‍ വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളാണുയര്‍ത്തുന്നത്.
പലതരം ശുചീകരണ വസ്തുക്കള്‍ ഉപയോഗിച്ച് തുടച്ചാലും ഇവയുടെ ശല്ല്യം ഒഴിയുന്നില്ല. ഈ ശല്ല്യത്തിനൊപ്പമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പലതരം പുഴുക്കളുടെ ശല്ല്യവും തുടങ്ങിയത്. റോഡുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പുഴുക്കള്‍ വളരെപ്പെട്ടെന്നാണ് വീടുകളില്‍ എത്തുന്നത്. മുറ്റത്തും പറമ്പിലും ചുമരുകളിലും തറകളിലും വസ്ത്രങ്ങളിലും പാത്രങ്ങളിലും മറ്റും നിറയുന്ന പുഴുക്കള്‍ ജനജീവിതം ദുസഹമാക്കുകയാണ്. ചിലര്‍ പെട്രോളും മറ്റും ഉപയോഗിച്ച് ഇവയെ തുരത്താന്‍ നോക്കുമ്പോള്‍ വീണ്ടും ഇവയുടെ ശല്ല്യം രൂക്ഷമാകുകയാണ്. പഞ്ചായത്തും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും ഇക്കാര്യങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."