HOME
DETAILS
MAL
പകര്‍ച്ച വ്യാധി തടയാന്‍ മുംബൈയില്‍ എലിനശീകരണം നടത്തി
backup
June 01 2017 | 03:06 AM
മുംബൈ: കാലവര്‍ഷം രോഗങ്ങളുടെകൂടി കാലമാകാതിരിക്കാന് എലി നശീകരണവും ഊര്‍ജിതമാക്കി. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ എലി നശീകരണ യജ്ഞത്തില്‍ 81,000 എണ്ണത്തിനെയാണ് കൊന്നത്.
എലിപ്പനി പടരുന്നത് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് എലിനശീകരണം തുടങ്ങിയതെന്ന് കോര്പറേഷന് ആരോഗ്യ വിഭാഗം അറിയിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയാണ് എലികളെ പിടികൂടിയത്. ഇതിനായി ആറ് സ്വകാര്യ ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു.
ഒരു എലിക്ക് 18 രൂപ നിരക്കിലാണ് നല്‍കിയത്. കൊന്ന എലികളെയെല്ലാം നഗരത്തില്‍ നിന്ന് മാറിയുള്ള മാലിന്യകേന്ദ്രത്തില്‍ കൊണ്ടുപോയി നശിപ്പിച്ചതായി കോര്പറേഷന് പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ഇന്‍സ്പെക്ടര്‍ രാജന് നരിഗേര്ക്കര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."