സ്‌കൂള്‍കുട്ടികളുടെ അന്നത്തിലും അഴിമതി; പ്രധാനധ്യാപികയെ പൊലിസ് സംരക്ഷിക്കുന്നതായി പരാതി
പാലക്കാട്: സ്‌കൂളില്‍ അഴിമതി നടത്തിയ പ്രധാന്യാപികയെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസില്‍ നിന്നും രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി സ്‌കൂള്‍ മാനേജര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. കൊല്ലങ്കോട് മുതലമട പഞ്ചായത്തില്‍ എം. പുതൂരിലെ മഹാഗണപതി ലോവര്‍ പ്രെമറി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂള്‍ പ്രധാനധ്യാപിക ക്രമക്കേട് നടത്തിയതായി പൊതുവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടെത്തിരുന്നു. 2010-2017 കാലയളവില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കോരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ മറവില്‍ ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത കടകളുടെ പേരില്‍ സ്വയം ബില്ല് നിര്‍മിച്ച് സര്‍ക്കാര്‍ അനുവദിച്ച തുകക്ക് സാധനങ്ങള്‍ വാങ്ങിയതായി കാണിച്ച് ഏഴര ലക്ഷത്തോളം രൂപ കൈവശമാക്കുകയും വിദ്യാഭ്യാസ വകുപ്പധികൃതരെ തെറ്റിധരിപ്പിച്ച് ബില്ലുകള്‍ പാസാക്കിയെടുക്കുകയുമാണുണ്ടായത്.വ്യാജ ബില്ലുകള്‍ മുഖേന അംഗീകരിച്ച തുകയേക്കാള്‍ അധികമായി 2,09603.45 രൂപ കൈപറ്റുകയും ചെയ്തു എന്നാണ് കേസ്.
ഈ കാരണങ്ങള്‍ കാണിച്ച് ഓഗസ്റ്റ് 28ന് സ്‌കൂള്‍ മാനേജര്‍ കൊല്ലങ്കോട് പൊലിസില്‍ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും എഫ്.ഐ.ആര്‍.റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കേസെടുക്കാനോ ഇവര്‍ക്കെതിരെ ചെറുവിരലനക്കാനോ പൊലിസ് ഇതുവരെയും തയ്യാറായിട്ടില്ല.ചില ബാഹ്യശക്തികളാണ് ഇതിന് പിന്നിലെന്നും,പൊലിസ് രാഷ്ട്രിയ നേതാക്കളുടെ പിന്‍തുണയോടെ പ്രധാനദ്ധ്യാപികക്ക് ഒത്താശ ചെയ്യുകയാണെന്നും സ്‌കൂള്‍ മാനേജര്‍ ആരോപിക്കുന്നു.
തെളിവുകള്‍ ഇവര്‍ക്ക് എതിരായിരുന്നിട്ടുകൂടി ഇപ്പോഴും സ്‌കൂളില്‍ പ്രധാനധ്യാപികയുടെ ചുമതല ഈ അധ്യാപികക്കാണ്. നടപടി കൈകൊള്ളാന്‍ കൂട്ടാക്കാതെ സ്‌കൂളില്‍ ഇവരെ നിലനിര്‍ത്തുന്നതിലുള്ള ഔചിത്യം മനസ്സിലാവുന്നില്ലെന്നും അധികൃതര്‍ ചൂണ്ടികാണിക്കുന്നു. വ്യാജ രേഖ ചമക്കുകയും സര്‍ക്കാര്‍ അനുവദിച്ച തുക കുട്ടികളുടെ ഭക്ഷണാവശ്യത്തിനുപയോഗിക്കാതെ അരപട്ടിണിക്കിട്ട് പൊതുപണം അപഹരണം നടത്തിയ പ്രധാനധ്യാപികക്കെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ ് സ്‌കൂള്‍ അധികൃതര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."