മില്‍മ പാലിനും വിലകൂട്ടുന്നു
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധനവിനു പിന്നാലെ മില്‍മ പാലിന്റെ വിലയും വര്‍ധിപ്പിക്കുന്നു. കാലിത്തീറ്റയടക്കമുള്ളവയുടെ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് മില്‍മ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. നിരക്കു വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെയും മില്‍മ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മില്‍മയുടെ നിലപാട്. വില വര്‍ധനവ് അനിവാര്യമാണെന്ന് കാണിച്ച് മില്‍മ ഫെഡറേഷന് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന് മില്‍മ ചൂണ്ടിക്കാട്ടുന്നു.
സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ എത്ര രൂപ വര്ധിപ്പിക്കണമെന്നകാര്യത്തില് തീരുമാനമുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."