HOME
DETAILS

ആവേശമായി ജില്ലയില്‍ പ്രവേശനോത്സവം

  
backup
June 01 2017 | 18:06 PM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

തൃശൂര്‍: കൂര്‍ക്കഞ്ചേരി ശ്രീ ബോധാനന്ദ മെമ്മോറിയല്‍ എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം കൗണ്‍സിലര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ശുഭാഗാനന്ദ അധ്യക്ഷനായി. സൗമിനി, മോഹന്‍ദാസ്, അമ്പാടി രവി, ബൈജു, ഡോ. രജിതന്‍, പ്രധാനാധ്യാപിക വി.കെ ദുര്‍ഗ, സി.എ സാബിറ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും നല്‍കി.
 അറിവിന്റെ അനന്തവിഹായസിലേക്ക് വിദ്യാര്‍ഥി ഹൃദയങ്ങളെ ഉയര്‍ത്തുന്നതിന്റെ പ്രതീകമെന്നോണം പ്രാവിനെ പറത്തി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. നവാഗതരെ പൂക്കള്‍ നല്‍കി സ്വാഗതം ചെയ്തു. പ്രവേശനോത്സവം റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.മഹേഷ് അധ്യക്ഷനായി. ലോക്കല്‍ മാനേജര്‍ സി.ജെസ്‌ലിന്‍ സ്‌കൂള്‍ ലീഡര്‍ കാവ്യ ദേവദാസിന് ഔഷധത്തൈ നല്‍കി. എച്ച്.എം.സി മരിയ ജോസ് എ പ്ലസ് ജേതാക്കളെ മെഡലും പൂക്കളും നല്‍കി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജെ ഫ്രാന്‍സിസ്, സി.ജെസ്‌ലിന്‍, സ്റ്റാഫ് പ്രതിനിധി ലീമ, നൈന മാത്യു പ്രസംഗിച്ചു.
വടക്കാഞ്ചേരി: പുതിയ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയ യജ്ഞത്തിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ രണ്ട് വിദ്യാലയങ്ങള്‍ ഹൈടെക് ആയി പാര്‍ളിക്കാട് യു.പി സ്‌കൂളും, ഓട്ടുപാറ പരുത്തിപ്ര സ്‌കൂളുമാണ് ഹൈടെക് പരിേവഷമണിഞ്ഞത്  നഗരസഭയുടേയും, രക്ഷാകര്‍തൃ സംഘടനകളുടേയും സഹായത്തോടെയാണ് ഹൈടെക് മികവിലേക്ക് സ്‌കൂളിനെ ഉയര്‍ത്തിയത്. രണ്ട് വിദ്യാലയങ്ങളിലും അധ്യാപകര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററിനൊപ്പം ലാപ്പ്‌ടോപ്പുമായാണ് ഇന്നലെ ക്ലാസുകളിലെത്തിയത്. ബ്ലാക്ക് ബോര്‍ഡിനോടൊപ്പം ക്ലാസുകളില്‍ വലിയ എല്‍.സി.ഡി സ്‌ക്രീനുകളും സജ്ജീകരിച്ചിരുന്നു. പാഠഭാഗങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തു എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. എല്ലാ കുട്ടികളും സ്മാര്‍ട്ടായി തീരുന്ന ക്ലാസ് മുറികള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, നേരനുഭവങ്ങള്‍, സ്വയം നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ക്ലാസിനകത്ത് നിന്ന് ആരംഭിച്ച് പുറത്തേക്ക് വ്യാപിക്കുന്ന പഠന പ്രവര്‍ത്തന ശൃംഖലയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ കണ്ണി ചേര്‍ക്കുന്നതിനും, ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയിലെ മികവ്, കാര്യക്ഷമമായ ഇംഗ്ലീഷ് പഠനം, കലാകായിക പ്രവര്‍ത്തി പരിചയ ശേഷികളുടെ വികസനം, ശാസ്ത്രീയമായ പ്രീപ്രൈമറി പഠനം എന്നിവയെല്ലാം വഴി പഠന പിന്നോക്കാവസ്ഥയില്ലാത്ത വിദ്യാര്‍ഥികളെ സൃഷ്ടിക്കാനും, തദ്ദേശീയ തനിമ നിലനിര്‍ത്തി അന്താരാഷ്ട്ര നിലവാരം പുലര്‍ത്താനുമാണ് പദ്ധതി കൊണ്ട്  ലക്ഷ്യമിടുന്നത്. 20 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ പാര്‍ളിക്കാട് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ഥിയും, ഹിന്ദ് നവോത്ഥാന്‍ അഖിലേന്ത്യാ അധ്യക്ഷനുമായ സ്വാമി ഭൂമാനന്ദ തീര്‍ത്ഥ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമെന്നത് സ്‌കൂളുകളില്‍ നിന്ന് മാത്രം ലഭിക്കുന്ന ഒന്നല്ലെന്നും ഒരു ദിവസം കാണുന്നതെല്ലാം പുതിയ അറിവാണെന്നും ഭൂമാനന്ദ തീര്‍ത്ഥ പറഞ്ഞു. നല്ലത് കാണാനും, പഠിക്കാനും ഉള്‍കൊള്ളാനും കഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് നഗരസഭ തലപ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ പി.ആര്‍ അരവിന്ദാക്ഷന്‍, പി.ഉണ്ണികൃഷ്ണന്‍, നൗഷബ ജബ്ബാര്‍, പി.എന്‍ ജയന്തന്‍, സ്വാമിനി ശിവപ്രിയ, ഐശ്വര്യ സുരേഷ്, വി.എസ് സുനില്‍കുമാര്‍, സി.എ അബ്ദുള്‍ അസീസ്, എം.പി മിനി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. നഗരസഭ പണി കഴിപ്പിച്ച നാല് ശുചി മുറികള്‍, മോഡല്‍ ക്ലാസ് മുറിയുടെ വൈദ്യുതീകരണം, മഴവെള്ള സംഭരണി, നവീകരണം പൂര്‍ത്തിയാക്കിയ അടുക്കള എന്നിവ കുട്ടികള്‍ക്ക് സമര്‍പ്പിച്ചു. പരുത്തിപ്ര സ്‌കൂളില്‍ ജൂണ്‍ ഒമ്പതിനാണ് ഉദ്ഘാടനം പി.കെ ബിജു എം.പി ഉദ്ഘാടകനാകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അറിയിച്ചു.
ചേറ്റുപുഴ: സരസ്വതി വിലാസം എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവും പഠനോപകരണ കിറ്റ് വിതരണവും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ മുകുന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ എച്ച്.എം വിജയശ്രീ അധ്യക്ഷത വഹിച്ചു. ഷാജി കുണ്ടോളി, പ്രദീപ് കുമാര്‍, സജേഷ്, അധ്യാപിക മായ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ആറ്റൂര്‍: വൃക്ഷത്തൈകള്‍ നല്‍കി ഒന്നാംക്ലാസ് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് മണലാടി ഹോളി ഏയ്ഞ്ജല്‍സ് ഇംഗ്ലീഷ് മീഡിയം എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വൃക്ഷത്തൈകള്‍ നല്‍കിയത്. അക്ഷരമാലയണിയിച്ചും സമ്മാനങ്ങളും മധുരവും നല്‍കി കുട്ടികളെ സ്വീകരിച്ചു. മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ പ്രവേശനോത്സവ ഗാനമാലപിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ ആനി ബാസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. പി.ടി.എ ഭാരവാഹികളായ എന്‍.എസ് വില്‍സണ്‍, അജി എ.ബി.എം, അലക്‌സ് ആന്റണി, ഷീജ, ഷെമിന്‍, അധ്യാപകരായ ഷീജ ജോസഫ്, ഹസീന, അമൃത, വിദ്യാര്‍ഥികളായ അസ്മിന്‍ ഹമീദ്, സന ഫാത്തിമ, റിയ ഫാത്തിമ, റിസ്‌വാന്‍ എന്നിവര്‍ പ്രംസഗിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പുതുക്കാട്: പുത്തന്‍ പ്രതീക്ഷകളും, പുതു മോഹങ്ങളുമായി ഒരു അധ്യയന വര്‍ഷത്തിന് കൂടി തുടക്കമായി. തൃശൂര്‍ റവന്യൂ ജില്ലാതല പ്രവേശനോത്സവം പറപ്പൂക്കര പഞ്ചായത്തിലെ നന്ദിക്കര ജി.വി.എച്ച്.എസ്.എസില്‍ നടന്നു. സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. കലാകാരന്‍ ജയരാജ് വാരിയര്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. ജില്ലാ വിദ്യാബ്യാസ ഉപ ഡയറക്ടര്‍ കെ.സുമതി യൂണിഫോമ വിതരണം ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്തിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള സൈക്കിള്‍ വിതരണം പ്രസിഡന്റ് കാര്‍ത്തിക ജയന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതി ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അജിത് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ വക 100 കസേരയുടെ കൈമാറ്റം ജില്ല പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. പി.വി കുമാരന്‍, കെ.കെ രാജന്‍, എം.ആര്‍ ഭാസ്‌കരന്‍, സി.ആര്‍ ബാബു, എം.എ ബാലന്‍, എ.കെ അരവിന്ദാക്ഷന്‍,   മുഹമ്മദ് ഷാജുദ്ദീന്‍, എന്‍.ജെ.ജെ ബിനോയ്, എന്‍.എസ് സുരേഷ് ബാബു, കെ.ആര്‍ അജിത, ഷാലിന്‍ ചന്ദ്ര, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി: അധ്യയന വര്‍ഷത്തെ കടങ്ങോട് പഞ്ചായത്ത് തല പ്രവേശനോത്സവം മണ്ടംപറമ്പ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ടി ജോസഫ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ജലീല്‍ ആദൂര്‍ സ്‌കൂളിലേക്കുള്ള മേശ, കസേര എന്നിവ വിതരണം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ പി.കെ സ്റ്റെല്ല, പി.ടി.എ പ്രസിഡന്റ് കെ.എം ശങ്കരന്‍, ഷീജ വേണുഗോപാല്‍, അധ്യാപിക മേരി പാപ്പച്ചന്‍ സംസാരിച്ചു. തുടര്‍ന്ന് മധുര പലഹാരവും മിഠായി വിതരണവും നടന്നു.
എരുമപ്പെട്ടി: അനിശ്ചിതത്ത്വത്തിനിടയില്‍ കിരാലൂര്‍ സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായി. കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്‌കൂളുകളിലൊന്നാണ് വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍. നഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് മാനേജ്‌മെന്റ് അടച്ചു പൂട്ടിയ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഉത്തരവിനെതിരെ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ നേടിയതിനാല്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ അറ്റകുറ്റ പണികള്‍ നടത്തുന്നതിനോ മോടിപിടിപ്പിക്കുന്നതിനോ കഴിഞ്ഞില്ല. അതിനാല്‍ പ്രവേശനോത്സവത്തിനായി യാതൊരു ഒരുക്കങ്ങളും നടത്തുന്നതിനായി അധികൃതര്‍ക്കായില്ല. എങ്കിലും അധ്യാപക രക്ഷാകര്‍ത്താക്കളുടേയും വികസന സമിതിയുടേയും പ്രയത്‌നഫലമായി പുതിയതായി 24 വിദ്യാര്‍ഥികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് സാധിച്ചു. ആലത്തൂര്‍ എം.പി പി.കെ ബിജുവിന്റെ വികസന ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ചെലവില്‍ സ്‌കൂള്‍ ബസ് ലഭിച്ചത് പ്രചോദനമായി. സഹകരണ മേഖലയുടെ നേതൃത്വത്തില്‍ 4 ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമാക്കി മാറ്റുന്നതോടെ മറ്റ് സ്വകാര്യ സ്‌കൂളുകള്‍ക്കൊപ്പം കിടപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഈ വര്‍ഷം അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ വര്‍ണ്ണ ബലൂണുകള്‍ നല്‍കി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് വരവേറ്റത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ദിലീപ് കുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷയായി. മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറത്ത് അക്ഷരദീപം തെളിയിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി. പഞ്ചായത്തംഗങ്ങളായ പി.കെ ശ്യാംകുമാര്‍, അരുന്ധതി സുരേഷ്, പി.ടി.എ പ്രസിഡന്റ് സജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മണലൂര്‍: പഞ്ചായത്തിലെ കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയര്‍ സെക്കന്ററി സ്‌കൂളിലും വര്‍ണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. ബാലസാഹിത്യകാരന്‍ ജിനചന്ദ്രന്‍ ഗുരുദേവന്‍ ദീപപ്രതിഷ്ഠ നടത്തിയ വിളക്കില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് അക്ഷരദീപം പകര്‍ന്ന് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ ഗണേഷ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിന്ദു ശിവദാസ്, പി.ടി.എ പ്രസിഡന്റ് കെ.ബി രാജീവ്, മാനേജര്‍ പി.കെ വേലായുധന്‍, സമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി, ധനമോന്‍ മീത്തിപറമ്പില്‍, മിനി, ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പുതുക്കാട്: കൊടകര ബി.ആര്‍.സി തല സ്‌കൂള്‍ പ്രവേശനോത്സവം പുതുക്കാട് ജി.വി.എച്ച്.എസ്.എസ്സില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ഷാജു കാളിയങ്കര അധ്യക്ഷനായി. കെ.ജെ ഡിക്‌സണ്‍ മുഖ്യാതിഥിയും സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ വിശിഷ്ടാതിഥിയും ആയിരുന്നു. ബി.പി.ഒ കെ.നന്ദകുമാര്‍ സ്വാഗതവും, പ്രധാനാധ്യാപിക വി.സി കുമാരി നന്ദിയും പറഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം കോടാലി ജി.എല്‍.പി.എസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ്  പി.സി സുബ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ അധ്യക്ഷയും, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍ മുഖ്യാതിഥിയുമായിരുന്നു. കൊടകര പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം കൊടകര ജി.എല്‍.പി.എസില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സതീഷ് കുമാര്‍ അധ്യക്ഷനായി. പുതുക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ പ്രസിഡന്റ് അമ്പിളി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു.   ഫാ.പോള്‍സണ്‍ പാലത്തിങ്കല്‍ അധ്യക്ഷനായി. അളഗപ്പനഗര്‍ പഞ്ചായത്തില്‍ വെണ്ടോര്‍ സെന്റ് സേവിയേഴ്‌സ് യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് പുലിക്കോട്ടില്‍ അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് എച്ചിപ്പാറ ട്രൈബല്‍  സ്‌കൂളില്‍ പ്രസിഡന്റ് ഔസെഫ് ചെരടായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുധിനി രാജീവ് അധ്യക്ഷയായി.
പാവറട്ടി: മുല്ലശ്ശേരി സബ്ജില്ലാ ഉദ്ഘാടനം എളവള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗാപാല്‍ ഉദ്ഘാടനം ചെയ്തു. ഏനാമാക്കല്‍ സെന്റ് ജോസഫ് ഹൈസ്‌ക്കൂളില്‍ വിദ്യാര്‍ഥി ബാന്റിന്റെ അകമ്പടിയോടെയാണ് പുതിയ വിദ്യാര്‍ഥികളെ വരവേറ്റത്. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി.എം.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രത്‌നവല്ലി സുരേന്ദ്രന്‍ ഒന്നാം ക്ലാസിലെത്തിയ കുരുന്നുകള്‍ക്ക് അക്ഷര ദീപം കൈമാറി. വെന്മേനാട് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക സുമ തോമസ് സ്വാഗതം പറഞ്ഞു. പൈങ്കണ്ണിയൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ ശോഭ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷീബ അധ്യക്ഷനായി. വെന്മേനാട്എം.എ.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു.
കയ്പമംഗലം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റി സമാനതകളില്ലാത്ത ചരിത്രം കുറിച്ച പെരിഞ്ഞനം എസ്.എന്‍ സ്മാരക സ്‌കൂളിന്റെ പ്രവേശനോത്സവം ആവേശമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ ആദ്യ ഹൈടെക് വിദ്യാലയമെന്ന പ്രശസ്തിയും പെരിഞ്ഞനം എസ്.എന്‍ സ്മാരകം സ്‌കൂള്‍ സ്വന്തമാക്കി. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വന്‍ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇതില്‍ എസ്.എന്‍ സ്മാരകം സ്‌കൂളിന്റെത് സമാനകളില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്നും എം.എല്‍.എ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലം തല പ്രവശനോത്സവവും എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ടാക്കിയ എസ്.എന്‍ സ്മാരകം സ്‌കൂളിനെ ഹൈടെക് ആയി പ്രഖ്യാപനവുംഅദ്ദേഹം നിര്‍വഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അധ്യക്ഷനായി. വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും അവരവരുടെ സമീപ ലൈബ്രറികളില്‍ അംഗത്വം നല്‍കിയ സംസ്ഥാനത്തെ ആദ്യ വിദ്യാലയമായി മാറിയതിന്റെ പ്രഖ്യാപനം പ്രശസ്ത ബാല സാഹിതകാരന്‍ സിപ്പി പള്ളിപ്പുറം നിര്‍വഹിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ വിജയന്‍, സി.കെ ഗിരിജ അനുമോദിച്ചു.മതിലകം ബി.പി.ഒ ടി.എസ് സജീവന്‍ പ്രവശനോത്സവ സന്ദേശം നല്‍കി. വലപ്പാട് എ.ഇ.ഒ ടി.ഡി അനിതകുമാരി. പഞ്ചായത്തംഗങ്ങളായ പി.എ സുധീര്‍, സ്മിത ഷാജി, വത്സാ മോഹന്‍, കെ.പി ഷാജി, പി.കെ വാസു, ടി.ബി സുരേഷ് ബാബു മാസ്റ്റര്‍, വി.കെ സദാനന്ദന്‍, ടി.വി വിനോദ്, പി.വി ഷീല എന്നിവര്‍ സംസാരിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച വിവിധ ലൈബ്രറികളൊരുക്കിയ പുസ്തക പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങള്‍ അധ്യക്ഷയായി. തുടര്‍ന്ന് ഉച്ചഭക്ഷണ വിതരണം നടത്തി.
  മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും വളരെ ആവേശത്തോടെയാണ് പ്രവേശനോത്സവത്തെ വരവേറ്റത്ത്. ബലൂണുകളും കുരുത്തോല കൊണ്ടും വിവിധ തരം അരങ്ങുകള്‍ കൊണ്ടും നാട്ടുകാരും രക്ഷിതാക്കളും ഓരോ വിദ്യാലയങ്ങളേയും മനോഹരമാക്കിയിരുന്നു. ചില സ്‌കൂളുകള്‍ നാസിക്ക്‌ഡോളും മറ്റു ചിലര്‍ പഞ്ചവാദ്യം, ചെണ്ടമേളവുമൊക്കെ ഒരുക്കി അക്ഷരാര്‍ഥത്തില്‍ ഒരു ഉത്സവ പ്രതീതി തീര്‍ക്കുകയായിരുന്നു. മണ്ഡലതല ഉദ്ഘാടനം പെരിഞ്ഞനം സ്മാരക സ്‌കൂളില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. മതിലകം ബി.ആര്‍.സിയുടെ പ്രവേശനോത്സവ ഉദ്ഘാടനം കൂരി കുഴി ജി.എല്‍.പി സ്‌കൂളിലും എം.എല്‍.എ നിര്‍വഹിച്ചു. കൂടാതെ എടതിരുത്തി സൗത്ത്  എസ്.എന്‍.വി.എല്‍.പി സ്‌കൂള്‍, ചാമക്കല ഹൈസ്‌കൂള്‍, പെരിഞ്ഞനം സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ചടങ്ങുകളിലും എം.എല്‍.എ പങ്കെടുത്തു.
പുത്തന്‍ചിറ: മങ്കിടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍  പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ രാജേഷ്  ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.എ നദീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്  മെമ്പര്‍ എം.പി സോണി സോവനീര്‍ വിതരണോദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രസാദ് സ്വാഗതം പറഞ്ഞു. ശങ്കരന്‍ മാസ്റ്റര്‍, ഇ.എസ് ശശിദരന്‍, യൂസഫ്, തോമസ് മാസ്റ്റര്‍, എം.കെ ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവ ഘോഷയാത്ര നടന്നു.
അരിമ്പൂര്‍: അരിമ്പൂരിലെ ആദ്യ വിദ്യാലയമായ അരി ഗവ.യു.പി സ്‌കൂളിലെ പ്രവേശനോത്സവം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പി.സി ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എന്‍.സി സതീഷ്, സുബിത സന്തോഷ്, കെ.എല്‍ ജോസ്, കെ.കെ രഘുനാഥന്‍, കെ.എം സുരേന്ദ്രന്‍, വി.ആര്‍ പത്മനാഭന്‍, എം.കെ പശുപതി,വി.വി കുമാര്‍, എന്‍.സതീഷ്, സിന്ധു സഹദേവന്‍ സംസാരിച്ചു. പ്രധാനധ്യാപിക വി.ഉഷാകുമാരി സ്വാഗതവും, എം.പി.ടി.എ പ്രസിഡന്റ് ലത സതീഷ് നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂര്‍: ഓര്‍മ്മയുടെ നാരങ്ങാ മിഠായി പങ്കിട്ട് പ്രവേശനോത്സവം. ശൃംഗപുരം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇന്നലെയുടെ മധുരം പകര്‍ന്ന് പ്രവേശനോത്സവം ഒരുക്കിയത്. പുതിയതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും, ഒപ്പം മറ്റു വിദ്യാര്‍ഥികള്‍ക്കും നാരങ്ങാ മിഠായി വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങല്‍ അധ്യക്ഷനായി. പി.എന്‍ രാമദാസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഡോ: ആശാലത, ഹെഡ്മിസ്ട്രസ് കെ.എസ് തങ്കം, പ്രിന്‍സിപ്പാള്‍ പി.കെ മോഹിനി, എസ്.എം.സി ചെയര്‍മാന്‍ വി.എസ് പ്രദീപ്, മാതൃസംഗമം പ്രസിഡന്റ് രജി സതീശന്‍, കെ.പി ഉണ്ണികൃഷ്ണന്‍, എം.എസ് അനശ്വരന്‍, വി.എന്‍ ഉണ്ണികൃഷ്ണന്‍, ഷൈജു സേവ്യര്‍, അജിത്, ഫൗസിയ ഷാജഹാന്‍, അജിതകുമാരി ടീച്ചര്‍, അബ്ദുള്‍ റഷീദ് മാസ്റ്റര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago