ഓട്ടോ ഡ്രൈവറുടെ കാരുണ്യത്തില്‍ ഒരമ്മ
ആനക്കര: കുമരനല്ലൂരിലെ വാടകവീട്ടിലെ ഇരുട്ടു നിറഞ്ഞ മുറിയില്‍ വേദനകളും വിഷമങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന കുമരനല്ലൂര്‍ അമേറ്റിക്കര സ്വദേശി കേശവന്റെ ഭാര്യ യശോദക്ക് തുണയായത് ഓട്ടോ ഡ്രൈവര്‍.
കടക്കെണിയില്‍ വീട് നഷ്ടപെട്ട ഈവൃദ്ധ ദമ്പതികള്‍ വര്‍ഷങ്ങളോളമായി കുമരല്ലൂരിലെ വാടവീട്ടിലാണ് താമസം. ദുരിതങ്ങളില്‍ പരിഭവമില്ലാതെ കഴിയുന്നതിനിടെയാണ് യശോദക്ക് അപകടത്തെ തുടര്‍ന്ന് കാലിന്റെ എല്ല് പൊട്ടി കിടപ്പിലായത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ദീര്‍ഘനാളത്തെ ചികിത്സക്ക് ശേഷം വീട്ടില്‍ തിരച്ചെത്തിയതോടെ ഇവരുടെ കഷ്ടപ്പാടുകള്‍ ഏറി.
പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പരസഹായം ആവശ്യമുള്ള യശോദക്ക് ഭര്‍ത്താവായ കേശവന്‍ മാത്രമാണ് ആശ്രയം. ഭാര്യയെ പരിചരിക്കലും പ്രായാധിക്യവും മൂലം തനിക്കാവുന്നജോലിക്ക് പോകാനും കേശവന് കഴിയാതായതോടെ കൂടുതല്‍ സാമ്പത്തീക പരാധീനതയിലേക്ക് ഈ കുടുംബം നീങ്ങുകയായിരുന്നു. കഷ്ടപാടുകള്‍ ആരേയും അറിയിക്കാനും വീണ്ടും ഒരുകടക്കാരനാകാനും കേശവന്‍ ആഗ്രഹിച്ചില്ല.
ഇവരുടെ കഷ്ടപ്പാട് അറിഞ്ഞ കുമരനല്ലൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറും നായര്‍ മഹാസഭ ഭാരവാഹിയുമായ മാരിയില്‍ സുബ്രഹ്മണ്യനാണ് ഇവര്‍ക്ക് ഭക്ഷണ മടക്കമുള്ള സഹായമെത്തിക്കുന്നത്. ഇവരുടെ ദുരവസ്ഥ സാമൂഹ്യപ്രവര്‍ത്തകനായ ഭാസ്‌കരന്‍ വഴി കുമരനല്ലൂര്‍ പി.എച്ച്.സി. ക്ക് കീഴിലെ പെയിന്‍ ആന്‍ഡ് പാലിയോറ്റ് കേന്ദ്രത്തിലെ പ്രവര്‍ത്തകരിലെത്തിച്ച് സേവനം യശോദക്ക് ആശ്വാസമേകുന്നുണ്ട്.
വാടക മുടങ്ങിയിട്ട് മാസങ്ങളായെങ്കിലും കെട്ടിട ഉടമ യുടെ ഔദര്യത്തിലാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്. സ്വന്തമായി ഒരു കൂരയെന്ന സ്വപ്നം മാത്രമാണ് കേശവനും യശോദക്കുമിപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."