HOME
DETAILS

സംസ്ഥാന പാതയിലെ വഴിവിളക്കുകള്‍ ഇനിയും പ്രകാശിച്ചില്ല

  
backup
June 01 2017 | 18:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d

ചങ്ങരംകുളം: കഴിഞ്ഞ എല്‍.ഡി.എസംസ്ഥാന പാതയിലെ വഴിവിളക്കുകള്‍ ഇനിയും പ്രകാശിച്ചില്ലഫ് സര്‍ക്കാര്‍ ഭരണകാലത്ത് ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി 2004 ല്‍ ചങ്ങരംകുളം ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ച ഹൈമാക്‌സ് വിളക്കുകളാണ് 12 വര്‍ഷം കഴിഞ്ഞിട്ടും പ്രകാശിക്കാതിരിക്കുന്നത്. കുന്നംകുളം, കൊരട്ടിക്കര, വട്ടമാവ്, കല്ലുംപുറം, പാവിട്ടപ്പുറം, വളയംകുളം, നടുവട്ടം, എടപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വിദേശ രാജ്യങ്ങളിലെ വഴിവിളക്കുകളുടെ നിലവാരമുളള ഹൈമാക്‌സ് വിളക്കുകള്‍ സ്ഥാപിച്ചത്. സംസ്ഥാന പാതയുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഹൈമാക്‌സ് വിളക്കുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് അന്ന് കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനി പറഞ്ഞത്.

എന്നാല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പുണ്ടായ കരാറുകാരന്റെ ആത്മഹത്യയും, തുടര്‍ പ്രവര്‍ത്തികള്‍ക്ക് കമ്പനികള്‍ തയ്യാറാകാതിരുന്നതും പദ്ധതികള്‍ അവതാളത്തിലാക്കി. തുടര്‍ന്ന് സംസ്ഥാന പാത നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങളും, ഹൈമാക്‌സ് വിളക്കുകള്‍ മറ്റിടങ്ങളിലേക്ക് സ്ഥാപിക്കലും കെ.എസ്.ടി.പി പൂര്‍ത്തിയാക്കിയെങ്കിലും ഹൈമാസ്‌ക് വിളക്ക് സ്ഥാപിക്കുക മാത്രമാണ് കെ.എസ്.ടി.പി ചെയ്തത്. പദ്ധതിയുടെ വൈദ്യുതീകരണം അടക്കമുള്ള മറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുകയോ, ഹൈമാക്‌സ് വിളക്കുകളുള്ള പ്രദേശത്തെ പഞ്ചായത്തുകള്‍ക്ക് അവയുടെ നടത്തിപ്പിനുള്ള ചുമതല കൈമാറുകയോ ചെയ്യാതെ കെ.എസ്.ടി.പി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് സ്ഥലം വിടുകയായിരുന്നു.

പൊതുമരാമത്ത് സ്ഥാപിക്കുന്ന വഴിവിളക്കുകളുടെ നടത്തിപ്പും, വൈദ്യുതി ചാര്‍ജ് അടക്കമുള്ളവ വഹിക്കേണ്ടതും അതത് പഞ്ചായത്തുകളാണ്. എന്നാല്‍ ഹൈമാക്‌സ് വിളക്കുകളുടെ ചുമതല വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തെ പഞ്ചായത്തുകളായ എടപ്പാള്‍,വട്ടംകുളം,ആലംങ്കോട്, കടവല്ലൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് വിളക്കുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കൈമാറിയിട്ടില്ല. പല പ്രദേശങ്ങളിലും വിളക്കുകളില്‍ വാഹനം ഇടിക്കുന്നതും, ലക്ഷങ്ങള്‍ വിലമതിക്കുന്ന വിളക്കിലെ ബള്‍ബുകളും, കാലുകളും,അനുബന്ധ ഉപകരങ്ങളും നശിക്കുന്നത് പതിവ് സംഭവമാണ്.

സാധാരണ പഞ്ചായത്തുകള്‍ പ്രധാന കവലകളില്‍ സ്ഥാപിക്കുന്ന ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ ഫ്യൂസ് ആയാല്‍ ചിലവേറിയതിനാല്‍ അവ പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ എടുക്കും എന്നിരിക്കെയാണ് അതിനേക്കാള്‍ അഞ്ചിരട്ടി വിലയുള്ള ഈ ബള്‍ബുകള്‍ ജനങ്ങള്‍ക്ക് ഉപകാര പ്രദമാകാതെ നശിക്കുന്നത്.
രാത്രികാലങ്ങളില്‍ വെളിച്ച കുറവ് മൂലം അപകടത്തില്‍പ്പെട്ട് നൂറുകണക്കിന് പേരാണ് മരിച്ചത്. ഹൈവേ ജാഗ്രത സമിതിയും, പൊലിസും ചേര്‍ന്ന് സ്ഥാപിച്ച സെമി ഡിവൈഡറുകള്‍ വാഹനങ്ങള്‍ ഇടിക്കുന്നതും വെളിച്ച കുറവ് മൂലമാണ്. സര്‍ക്കാരിനും, പൊതു ഖജനാവിനും കോടികള്‍ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഈ പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  16 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  17 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  17 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  17 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  19 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  19 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  19 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  20 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  20 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  21 hours ago