
ചിതലരിച്ച് കേരളചരിത്ര സ്മാരകം
ബോബന്സുനില്
തക്കല: ഒരു കേരളീയ ചരിത്രസ്മാരകം കൂടി ചിതലരിക്കുന്നു. ഭാഷാടിസ്ഥാനത്തില് സംസ്ഥാനങ്ങള് രൂപം കൊണ്ടപ്പോള് കേരളത്തിന് നഷ്ടമായ ചരിത്ര സ്മാരകങ്ങളുടെ പട്ടികയില് ഇടം പിടിച്ച ഉദയഗിരി കോട്ടയാണ് നാശത്തിന്റെ വക്കില്. ഡച്ച് തടവുകാരനായി പിടിക്കപ്പെട്ട് പിന്നീട് തിരുവിതാംകൂറിന്റെ വലിയപടത്തലവന് പട്ടം അലങ്കരിച്ച വിദേശിയാണ് ജനറല് ഡിലനോയി. തിരുവിതാംകൂര് കൈവരിച്ച പേരും പെരുമക്കും പിന്നില് നിസ്വര്ഥനായി പ്രവര്ത്തിച്ച ഈ വിദേശിയുടെ മൃതദേഹം പോലും അടക്കം ചെയ്ത കോട്ടയാണ് ആര്ക്കം വേണ്ടാതെ കിടക്കുന്നത്.
കേരളത്തിന്റെ ഗതിവിഗതികള് നിര്ണയിച്ച സംഭവങ്ങള്ക്ക് സാക്ഷികളായ ഈ ചരിത്ര സ്മാരകങ്ങളില് പ്രധാനപ്പെട്ടതാണ് ഉദയഗിരി കോട്ടയും ഡിലനോയി സ്മാരകവും. തിരുവനന്തപുരത്ത് നിന്നും നാഗര്കോവിലിലേക്ക് പോകുന്ന വഴിയില് പുലിയൂര് കുറിച്ചിയിലെ വേളിമല താഴ് വരയിലാണ് ഉദയഗിരികോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടക്കകത്തെ പള്ളിയിലാണ് കാലപ്പഴക്കത്താല് ജീര്ണിതാവസ്ഥയിലായ ഡിലനോയിയുടെ ശവകുടീരമുള്ളത്. കേരളത്തല് ആധിപത്യം സ്ഥാപിച്ച ഡച്ചുകാരെ കെട്ടുകെട്ടിച്ച യുദ്ധമാണ് 1741 ലെ കുളച്ചല് യുദ്ധം. തിരുവിതാംകൂര് മഹാരാജാവായ മാര്ത്താണ്ഡ വര്മ്മയുടെ യുദ്ധ തന്ത്രങ്ങള്ക്ക് മുമ്പില് തോറ്റോടിയ ഡച്ചുപടക്ക് പിന്നീട് കേരളം വിട്ട് പോകേണ്ടിവന്നു.
ഡച്ചുകാരില് നിന്നും പിടിച്ചെടുത്ത ആയുധങ്ങള് കണ്ടുകെട്ടിയ മഹാരാജാവ് യുദ്ധത്തടവുകാരായി പിടിച്ച ഡച്ചുകാരെ ഉദയഗിരികോട്ടയില് താമസിപ്പിച്ചു. ഇവരില് ബല്ജിയം ദേശക്കാരനായ ഒരു പട്ടാളക്കാരന് രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ യുദ്ധമികവും കഴിവും മനസിലാക്കിയ മാര്ത്താണ്ഡവര്മ്മ ആ പട്ടാളക്കാരനെ തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി നിയമിച്ചു. ഇദ്ദേഹമാണ് ജനറല് ഡിലനോയി. ഡിലനോയിയുടെ നേതൃത്വത്തിലാണ് പിന്നീട് മാര്ത്താണ്ഡവര്മ്മ നിലവിലുള്ള കോട്ടകള് പൊളിച്ചുമാറ്റി കരിങ്കല്ലു കൊണ്ട് കെട്ടി തന്റെ രാജ്യം ശക്തിപ്പെടുത്തിയത്.
36 വര്ഷക്കാലം തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി സേവനമനുഷ്ഠിച്ച ഈ ഡച്ചുകാരന് 1777 ല് ഉദയഗിരി കോട്ടയില് അസുഖ ബാധിതനായി മരണപ്പെട്ടു. അന്ന് തിരുവിതാംകൂര് ഭരണം നടത്തിയിരുന്നത് മാര്ത്താണ്ഡവര്മ്മയുടെ പിന്ഗാമിയായ ധര്മ്മരാജയായിരുന്നു. ഡിലനോയിയെ സര്വവിധ ബഹുമതികളോടെയും ഉദയഗിരികോട്ടക്കകത്തെ ഡച്ചുപള്ളിയില് അടക്കം ചെയ്തു. രാജഭരണം നാടുനീങ്ങുകയും തമിഴ് ഭാഷ സംസാരിക്കുന്ന ഉദയഗിരി തമിഴ്നാടിന്റെ അതിര്ത്തിക്കുള്ളിലാവുകയും ചെയ്തതോടെ കോട്ട തമിഴ്നാട്ടിലായി.
ഡച്ച് വാസ്തു ശില്പ്പ മാതൃകയില് നിര്മ്മിച്ച പള്ളി നാശത്തെ നേരിട്ടു തുടങ്ങിയിട്ട് വര്ഷങ്ങളായി. ഇതിന്റെ മേല്ക്കൂര പൂര്ണ്ണമായും തകര്ന്ന നിലയിലാണ്. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും നാശത്തെ നേരിടുകയാണ് ഈ സ്മാരകം. തേക്ക് തടിയില് നിര്മിച്ച കഴുക്കോലുകള് പ്രദേശവാസികള് ഇളക്കിയെടുത്ത് സ്വന്തം വീടിന് മേല്ക്കൂര പണിതു.
അവശേഷിക്കുന്ന ചുമരുകള് ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഇപ്പോള് ഇതിന്റെ അവകാശികളായ തമിഴനാട് പുരാവസ്തു വകുപ്പാകട്ടെ ഇതിന് മുന്നില് ഒരു ബോര്ഡ് വെച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കേരള സര്ക്കാര് ഇടപെട്ട് ഇവയെ രക്ഷിച്ചെടുക്കാനുള്ള നടപടികള് ആരംഭിച്ചില്ലെങ്കില് തിരുവിതാംകൂറിന് വേണ്ടി അകമഴിഞ്ഞ് പ്രവര്ത്തിച്ച ഡിലനോയിയും അദ്ദേഹത്തിന്റെ സ്മാരകവും കേള്വിയില് തെളിയുന്ന ചിത്രമായേക്കും എന്ന ഭീതിയാണ് ചരിത്രാന്വേഷികള്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭക്ഷ്യവിഷബാധ: അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി ADAFSA
uae
• 6 days ago
എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങള തെരഞ്ഞെടുത്ത് കോൾ പാൽമർ; ആദ്യ മൂന്നിൽ ക്രിസ്റ്റ്യാനോയില്ല, മെസ്സി ഒന്നാമൻ
Football
• 6 days ago
ഗ്ലോബൽ വില്ലേജ് 30ാം സീസൺ ബുധനാഴ്ച (2025 ഒക്ടോബർ 15) ആരംഭിക്കും; ടിക്കറ്റ് നിരക്ക്, തുറക്കുന്ന സമയം തുടങ്ങി നിങ്ങളറിയേണ്ട പ്രധാന കാര്യങ്ങൾ
uae
• 6 days ago
'എനിക്ക് തരൂ എന്ന് പറഞ്ഞിട്ടില്ല, അവരെന്നെ വിളിച്ചു'; സമാധാന നൊബേലില് പ്രതികരണവുമായി ട്രംപ്
International
• 6 days ago
ഭാര്യ ഒളിച്ചോടി, മദ്യപിച്ചെത്തിയ അച്ഛന് മൂന്ന് മക്കളെ കഴുത്തറത്ത് കൊലപ്പെടുത്തി
National
• 6 days ago
അബൂദബിയിലെ പ്രധാന റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടും: ഗതാഗതക്കുരുക്കിന് സാധ്യത; യാത്രക്കാർക്ക് മുന്നറിയിപ്പ്
uae
• 6 days ago
കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാര്ഥി മരിച്ചു
Kerala
• 6 days ago
36 വർഷത്തിലധികമായി പ്രവാസി; ഖത്തറിൽ മലയാളി മരിച്ചു
qatar
• 6 days ago
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തി; 26 കാരന് 10 വർഷം തടവും, നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 6 days ago
മൂന്നരക്കോടി മലയാളിയുടെ 'സ്നേഹഭാരം' സന്തോഷം തന്നെ: സഞ്ജു സാംസണ്
Cricket
• 6 days ago
യുഎഇയിൽ വാഹനമോടിക്കാൻ ഇനി എളുപ്പമാണ്; നിങ്ങളുടെ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസ് ഇനി യുഎഇ ലൈസൻസാക്കി മാറ്റാം; കൂടുതലറിയാം
uae
• 6 days ago
'അയ്യപ്പന്റെ സ്വര്ണം കട്ടത് മറയ്ക്കാനാണ് ഈ ചോര വീഴ്ത്തിയതെങ്കില് നാട് മറുപടി പറയും'; രാഹുല് മാങ്കൂട്ടത്തില്
Kerala
• 6 days ago
മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് വേണ്ടി ചെയ്തു; ഇതിഹാസങ്ങളുടെ സ്വാധീനം
Football
• 6 days ago
കുവൈത്ത്: ഷെയ്ഖ് ജാബർ പാലത്തിൽ പരിശോധന; 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു
Kuwait
• 6 days ago
ശക്തമായ മഴ തുടരും; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 6 days ago
പേരാമ്പ്ര സംഘര്ഷം; പൊലിസ് വാദം പൊളിയുന്നു; ഷാഫി പറമ്പിലിനെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള് പുറത്ത്
Kerala
• 6 days ago
ബഹ്റൈൻ: 16.5 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, ഓണ്ലൈന് പേയ്മെന്റ് നടത്തിയെന്ന് പറഞ്ഞു വ്യാജ സ്ക്രീന്ഷോട്ടുകള് നല്കി; പ്രവാസി യുവതി അറസ്റ്റില്
bahrain
• 6 days ago
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൻ ഹരിയാന U19 ടീമിൽ; വൈകാരിക കുറിപ്പുമായി വീരേന്ദർ സെവാഗ്
Cricket
• 6 days ago
വീണ്ടും കുതിച്ചുയര്ന്ന് സ്വര്ണ വില; പവന് 91,000 കടന്നു, റെക്കോര്ഡ്
Economy
• 6 days ago
വനിതാ പൊലിസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി സ്ഥിരം കുറ്റവാളി; പൊലിസിൻ്റെ സിനിമാ സ്റ്റൈൽ അറസ്റ്റ്
crime
• 6 days ago
കള്ളപ്പണം വെളുപ്പിക്കല് കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്സ്; വിവേക് ഹാജരായില്ല,രേഖകള് പുറത്ത്
Kerala
• 6 days ago