HOME
DETAILS

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

  
March 06, 2026 | 1:15 AM

War enters sixth day signaling spread death toll rises

തെഹ്‌റാന്‍/റിയാദ്/തെല്‍അവീവ്: ഇറാനെ ആക്രമിച്ച് ഇസ്‌റാഈലും യു.എസും പശ്ചിമേഷ്യയില്‍ തുടങ്ങിവച്ച യുദ്ധം ആറുദിവസം പിന്നിട്ടതോടെ മരണസംഖ്യ കൂടുന്നു. ഒപ്പം യുദ്ധം കൂടുതല്‍ തലത്തിലേക്ക് വ്യാപിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.  

ശനിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,250 കവിഞ്ഞു. ഇതില്‍ ഇരുനൂറോളം പേരും  സ്‌കൂള്‍ വിദ്യാർഥികളാണ്. ഇതോടൊപ്പം ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കര, വ്യോമ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറും കവിഞ്ഞു. 

തങ്ങളുടെ പ്രത്യാക്രമണത്തില്‍ ഇതുവരെ 500ലധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത സുരക്ഷാ സമിതി മേധാവിയായ അലി ലാരിജാനി സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 500ലധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനി ട്രംപ് കണക്കുകൂട്ടട്ടെ, അമേരിക്കയ്ക്കാണോ അതോ ഇസ്‌റാഈലിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന്- അദ്ദേഹം കുറിച്ചു.

അതിനിടെ, ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ ബുസൈദി മുന്നോട്ടുവച്ച ചര്‍ച്ചാ നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞു. യുദ്ധത്തിന് മുന്‍പ് നടന്ന ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥത വഹിച്ചിരുന്നു.  അയത്തുല്ല ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് നിങ്ങള്‍ കനത്ത വില നല്‍കേണ്ടി വരും. ദൈവം ഇച്ഛിച്ചാല്‍ ഈ പോരാട്ടം തുടരും - ലാരിജാനി മുന്നറിയിപ്പ് നല്‍കി. 

ഇന്നലെ ഇറാനും ഇസ്‌റാഈലും പരസ്പരം കനത്ത ആക്രമണമാണ് നടത്തിയത്. തെൽ അവീവിലും തെഹ്റാനിലും നിരവധി  ആക്രമണങ്ങള്‍ ഉണ്ടായി. ഇസ്‌റാഈലിന് നേരെ ഇറാന്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ പ്രയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതുവരെ കുറഞ്ഞത് ആറ് ക്ലസ്റ്റര്‍ മിസൈലുകളെങ്കിലും ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടതായി പ്രമുഖ ഇസ്‌റാഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രയോഗിക്കുന്ന ബാലസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന വാര്‍ഹെഡുകള്‍ ആകാശത്തുവെച്ച് തന്നെ പൊട്ടിത്തെറിക്കുകയും അതിനുള്ളിലെ 20 ഓളം ചെറിയ ബോംബുകള്‍ പ്രതിരോധസംവിധാനങ്ങളെ മറികടന്ന് എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ചിതറി വീഴുകയും ചെയ്യും.  ഇത്തരം ആക്രമണങ്ങള്‍ കനത്ത നാശമാണ് ഇസ്‌റാഈലില്‍ വരുത്തിവച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഗള്‍ഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇന്നലെയും ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ ഇറാന്‍ നടത്തി. യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  5 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  5 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  5 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  5 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  5 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  5 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  5 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  5 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  5 days ago