HOME
DETAILS

ചിരിച്ചും കരഞ്ഞും ആദ്യദിനം

  
backup
June 01 2017 | 20:06 PM

%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%82-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf


കോട്ടയം: ചിരിച്ചും ഉല്ലസിച്ചും കുരുന്നുകള്‍ വിദ്യാലയങ്ങളിലെത്തി. പുത്തനുടുപ്പും കുടയുമായി ഒന്നാംക്ലാസിലെത്തിയ കുരുന്നുകളെ അധ്യാപകരും സ്‌കൂള്‍ അധികൃതരും സന്തോഷത്തോടെ സ്വീകരിച്ചപ്പോള്‍ പുതുലോകം ലഭിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍. അമ്മയുടെ കൈപിടിച്ച് സ്‌കൂളിലെത്തിയപ്പോള്‍ ഇന്നലെകളില്‍ നിന്ന് വ്യത്യസ്തമായ ലോകത്തെത്തിയ കൗതുകം പലകുട്ടികളുടെയും മുഖത്ത് തെളിഞ്ഞു. നീï അവധിക്ക്  ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു പല സ്‌കൂളുകളിലും. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും സ്‌കൂളിലേക്ക് എത്തിയതോടെ പല സ്‌കൂളുകളും പ്രവേശനോത്സവം ഗംഭീരമാക്കി.
പുതിയ കൂട്ടുകാരെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഒരു കൂട്ടര്‍ ആദ്യദിനം ആഹ്ലാദമാക്കിയപ്പോള്‍ മറ്റു ചിലരാകട്ടെ സ്‌കൂളില്‍ നിന്നും ലഭിച്ച മധുര പലഹാരം ഇനിയും വേണമെന്ന വാശിയിലായിരുന്നു. പുത്തന്‍കൂട്ടുകാരുമായി സൗഹൃദം പങ്കുവെക്കുന്ന കുട്ടികള്‍, ചിരിച്ചും കളിച്ചും നില്‍ക്കുന്നവരെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന മുഖങ്ങള്‍, തന്റെ കുടയും ബാഗും ആരും കൊïുപോകാതിരിക്കാന്‍ ബാഗില്‍ കെട്ടിപ്പിടിച്ചിരിക്കുന്ന കുരുന്നുകള്‍, പുത്തന്‍കുടയിലെ വിസില്‍ ഊതിക്കളിക്കുന്ന കുസൃതിക്കൂട്ടം, ജനാലയിലൂടെ പുറം കാഴ്ച കാണുന്നവര്‍, അമ്മയുടെ കൈവിടാതിരിക്കുന്ന നാണംകുണുങ്ങികള്‍, തന്നെ തനിച്ചാക്കി അമ്മപോകുമെയെന്ന പേടിയില്‍ ചിലര്‍, കരയുന്ന കുരുന്നുകള്‍ക്ക് മധുരം നല്‍കുന്ന അധ്യാപകര്‍ തുടങ്ങി നിരവധി കാഴ്ചകള്‍ക്ക് വിവിധ സ്‌കൂളുകള്‍ ഇന്നലെ സാക്ഷ്യം വഹിച്ചു.
ഇത്തവണ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 13,000ത്തോളം കുരുന്നുകള്‍ പ്രവേശനം നേടിയെന്നാണ് പ്രാഥമിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലേക്ക് 10,371 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു. സ്‌കൂള്‍ പ്രവേശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇളമ്പള്ളി ഗവ. യു.പി. സ്‌കൂളില്‍ നടന്നു. ഡോ.എന്‍ ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ പൈതൃക സമ്പത്തായ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മികവോടെ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ഉïായ അടച്ചു പൂട്ടല്‍ ഭീഷണിയെ നാട്ടുകാരുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ അതിജീവിച്ച് മികച്ച വിദ്യാലയത്തിനുളള പുരസ്‌കാരം ഇളമ്പള്ളി ഗവ. യു.പി. സ്‌കൂള്‍ 4ാം തവണയും കരസ്ഥമാക്കിയത് മറ്റു വിദ്യാലയങ്ങളും മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ചടങ്ങില്‍ അധ്യക്ഷനായി. നവാഗതരെ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഒരുക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ നവീകരച്ച സയന്‍സ് ലാബ്, വിപുലീകരിച്ച ലൈബ്രറി, ജൈവ വൈവിധ്യ ഉദ്യാനം കൃഷിത്തോട്ട നിര്‍മാണം തുടങ്ങിയ 17 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിച്ചു.  
വരുന്ന ഒരു വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങളടങ്ങുന്ന കലïര്‍, സ്‌കൂളിന്റെ വെബ് സൈറ്റ് എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജി ഐസക്ക്, സനു ശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സന്ധ്യാ ദേവി, അംഗം അനീഷ് വാഴക്കാല, ഗ്രാമ പഞ്ചായത്തംഗങ്ങളായ തങ്കമ്മ പഴയാത്ത്, വിജയകുമാരി, ജിന്റു സി കാട്ടൂര്‍, ഹെഡ്മാസ്റ്റര്‍ റ്റി. പ്രസാദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  കോട്ടയം ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രേമകുമാര്‍ കെ.വി ആമുഖ പ്രഭാഷണം നടത്തി.
എ.ഇ.ഒ സി. ആര്‍ സന്തോഷ് കുമാര്‍ സന്ദേശം നല്‍കി. കോട്ടയം ഡി.ഇ.ഒ ത്രേസ്യാമ്മ ജോസഫ് സ്വാഗതവും ഡി.പി.ഒ മാണി ജോസഫ് നന്ദിയും പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago