HOME
DETAILS

ഗതിമാറിയ മഞ്ഞപ്പുഴയെ സംരക്ഷിക്കണം, തെളിനീരോടെ ഒഴുകാന്‍

  
backup
October 11 2018 | 04:10 AM

%e0%b4%97%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0

രവി കുട്ടമ്പൂര്‍


ബാലുശ്ശേരി: ബാലുശ്ശേരി-പനങ്ങാട് പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്, കാര്‍ഷികാഭിവൃദ്ധിയുടെ പ്രേരകശക്തി എന്നിങ്ങനെ മഞ്ഞപ്പുഴയക്ക് വിശേഷണങ്ങളേറെയാണ്. എട്ടു കുടിവെള്ള പദ്ധതികളാണു മഞ്ഞപ്പുഴയെ ആശ്രയിച്ച് സ്ഥാപിച്ചിട്ടുള്ളത്. കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെടുന്ന മുണ്ടോളിമല, തഞ്ചാലക്കുന്ന് പ്രദേശങ്ങള്‍ മഞ്ഞപ്പുഴയിലെ വെള്ളമാണ് ആശ്രയിക്കുന്നത്. ഇതിനെയെല്ലാം തകിടം മറിക്കുന്നതാണ് ഇന്നു മഞ്ഞപ്പുഴയുടെ അവസ്ഥ. പുഴയുടെ മിക്ക ഭാഗങ്ങളിലുമുള്ള പാര്‍ശ്വഭിത്തികള്‍ ഏതുസമയത്തും തകരാനും അതുവഴി പുഴ ഗതിമാറി ഒഴുകി നിരവധി വീടുകള്‍ വെള്ളത്തിനടിയിലാകാനുമുള്ള ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഇന്നു മഞ്ഞപ്പുഴയുടെ പ്രയാണം.
പനങ്ങാട് പഞ്ചായത്തിലെ വയലട മലമുകളില്‍നിന്ന് ഉത്ഭവിച്ച് ബാലുശ്ശേരി, കോട്ടനട, രാമന്‍പുഴ വഴി കോട്ടൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയായ നിര്‍മല്ലൂര്‍ വരെ 19 കിലോമീറ്റര്‍ ഒഴുകി കണയങ്കോട് പുഴയില്‍ എത്തിച്ചേരുന്നതാണു മഞ്ഞപ്പുഴ.
പ്ലാസ്റ്റിക് വസ്തുക്കളും അറവുമാലിന്യങ്ങളും തള്ളി മലീമസമാക്കിക്കൊണ്ടിരിക്കുന്നതാണ് പുഴ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെതിരേ ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി പുഴ സംരക്ഷിക്കാനും മാലിന്യ മുക്തമാക്കാനും തീവ്രയജ്ഞ പരിപാടികള്‍ സംഘടിപ്പിച്ചുവെങ്കിലും പുഴയെ മാലിന്യമുക്തമാക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. കാട്ടാംവള്ളി മുതല്‍ ചെമ്പോളിതാഴെ വരെ 300 മീറ്ററോളം വരുന്ന ഭാഗത്തു മനുഷ്യനിര്‍മിതമായ മണ്‍തിട്ട തകര്‍ന്ന അവസ്ഥയിലാണ്.
ഇക്കഴിഞ്ഞ പ്രളയകാലത്താണ് മഞ്ഞപ്പുഴയുടെ ഭീകര മുഖം പ്രദേശവാസികള്‍ ദര്‍ശിക്കുന്നത്. മിക്ക സ്ഥലത്തും പുഴ ഗതിമാറിയതിനാല്‍ വെള്ളം പറമ്പുകളിലൂടെ ഒഴുകി വീടുകളും കൃഷിയിടങ്ങളും പാടെ നശിച്ചു.
പുഴയെ ആശ്രയിച്ചു നടത്തിയിരുന്ന കാര്‍ഷികവിളകളെല്ലാം നാമാവശേഷമായി. പുഴ നിറഞ്ഞുകവിഞ്ഞും ഗതിമാറിയും ഒഴുകിയെത്തിയതിനാല്‍ മുന്നൂറോളം കുടുംബങ്ങളാണു ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. ബ്രിട്ടിഷ് ഭരണ കാലത്തു നിര്‍മിച്ച 300 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള നടയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഇതു തകര്‍ന്നാല്‍ അനന്തന്‍കണ്ടി ഭാഗത്തെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലാകും.
ഇതു മുന്‍നിര്‍ത്തി അടുത്ത മഴക്കാലത്തിനു മുന്‍പ് ഇവിടെ പാര്‍ശ്വഭിത്തി നിര്‍മാണം അനിവാര്യമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മഞ്ഞപ്പുഴ ശുചിത്വ രക്ഷാസമിതി പ്രവര്‍ത്തര്‍ എം.കെ രാഘവന്‍ എം.പിയെ സ്ഥലത്ത് നേരിട്ടെത്തിച്ച് മഞ്ഞപ്പുഴയുടെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. ഇവിടെ പുഴയുടെ ഇരുവശവും ഭിത്തികെട്ടി സംരക്ഷിക്കണം.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ യോഗം ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിനു നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, മെംബര്‍ സുകൃതി തങ്കമണി, വി.ബി വിജീഷ്, പി. കരുണന്‍, പി.കെ മോഹനന്‍, ഗോപാലന്‍, എം.സി കൃഷ്ണന്‍, പ്രദീപന്‍ തോട്ടത്തില്‍, വാളായില്‍ ചന്ദ്രന്‍ എന്നിവരാണു സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി എം.പിയ്ക്ക് നിവേദനം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago