വ്യാജ ലോട്ടറി വില്പന നടത്തിയ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വ്യാജ ലോട്ടറി വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. നടുവട്ടം പെരിയനമ്പ്ര വീട്ടില്‍ അനീഷ് എന്ന മണി (41) യെയാണ് മാറാട് പൊലിസ് അറസ്റ്റ് ചെയ്തത്. മാത്തോട്ടം, അരക്കിണര്‍, സാഗരസരണി, ബേപ്പൂര്‍ ഭാഗങ്ങളില്‍ വ്യാജ ഒറ്റനമ്പര്‍ ലോട്ടറിയുടെ മൊത്തവിതരണക്കാരനാണു പിടിയിലായ മണി. ഒറ്റനമ്പര്‍ ലോട്ടറി വില്പന നടത്തിയതിന് ഇതിനുമുന്‍പും ഇയാളെയും സഹായികളെയും മാറാട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി വ്യാജ ഒറ്റനമ്പര്‍ ലോട്ടറി വില്പന നടത്തിവരികയായിരുന്ന ഇയാളില്‍നിന്ന് 11,390 രൂപയും പൊലിസ് പിടിച്ചെടുത്തു.
വില്പനയും നറുക്കെടുപ്പും ഇയാള്‍ തന്നെയാണു നടത്തുന്നത്. മാറാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എക്സ് തോമസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സീനിയര്‍ സി.പി.ഒ അജിത്, സി.പി.ഒമാരായ സരീഷ് പെരുമ്പുഴക്കാട്, കെ.എം മനോജ്, പി. അരുണ്‍കുമാര്‍, കെ. സാദിഖ് അലി എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."