എ.ടി.എം കൗണ്ടറില്‍ കാര്‍ഡ് പോരാ; മെഴുകുതിരിയും കൊണ്ടു പോകണം
കമ്പളക്കാട്: എസ്.ബി.ഐ കോട്ടത്തറ ശാഖയുടെ കമ്പളക്കാട് ടൗണിലുള്ള എ.ടി.എം കൗണ്ടറില്‍ രാത്രികാലങ്ങളില്‍ പണം പിന്‍വലിക്കുന്നതിന് എ.ടി.എം കാര്‍ഡ് മാത്രം പോരാ, കൈയില്‍ മെഴുകുതിരിയൊ ടോര്‍ച്ചോ കരുതണം.
കൗണ്ടര്‍ രാത്രിയയാല്‍ പിന്നെ തീര്‍ത്തും ഇരുട്ടിലാണ്. മാത്രവുമല്ല, കൗണ്ടര്‍ പലപ്പോഴും പ്രവര്‍ത്തിക്കാറുമില്ല. എന്നെങ്കിലും പ്രവര്‍ത്തിക്കുമ്പോഴാവട്ടെ രാത്രിയില്‍ ഈ അവസ്ഥയുമാണ്. രാത്രികാലങ്ങളില്‍ പണം പിന്‍വലിക്കാനെത്തുന്നവര്‍ വളരെ ഭീതിയോടെയാണ് കൗണ്ടറില്‍ കയറുന്നത്.
കൗണ്ടറില്‍ വെളിച്ചമില്ലാത്ത അവസ്ഥ മോഷ്ടാക്കള്‍ക്കും അക്രമികള്‍ക്കും മാത്രമാണ് ആശ്വാസം നല്‍കുന്നത്. കൂടാതെ കൗണ്ടറിലെ എയര്‍ കണ്ടീഷ്ണര്‍ പ്രവര്‍ത്തനം നിലച്ചിട്ട് 10 മാസത്തോളമായി. അതിന് പുറമെയാണ് കൗണ്ടറിലെ ഈ കൂരാ കൂരിരുട്ട്.സംസ്ഥാന പാതക്കരികില്‍ സ്ഥിതി ചെയ്യുന്ന ഈ കൗണ്ടര്‍ വിദൂര യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും രാത്രികാലങ്ങളില്‍ വലിയ ആശ്വാസമായിരുന്നു. നിരവധി തവണ കണ്ടറിലെ ഈ അവസ്ഥക്കെതിരേ കമ്പളക്കാട് ശാഖയില്‍ പരാതി അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെയുണ്ടായിട്ടില്ല. എത്രയും വേഗം കൗണ്ടറില്‍ വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കണമൊണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."