സുദാനില്‍ പരിവര്‍ത്തന സര്‍ക്കാര്‍: സൈന്യവും പ്രതിപക്ഷവും തമ്മില്‍ കരാറായി
ഖുര്ത്തൂം: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും പ്രക്ഷോഭവും നിലനിന്നിരുന്ന സുദാനില്‍ പ്രതിപക്ഷവും സൈന്യവും തമ്മില്‍ കരാറിലെത്തി. പരിവര്‍ത്ത സര്‍ക്കാരിന് രൂപം നല്‍കാനാണ് ആഫ്രിക്കന്‍ യൂനിയന്റെ ഇടപെടലോടെ കരാറിലെത്തിയത്.
കരാറിന്റെ സാങ്കേതിക വശങ്ങളില് മേലുള്ള ചര്‍ച്ചകള്‍ ശനിയാഴ്ചയും തുടരുമെന്ന് മധ്യസ്ഥത വഹിച്ച മുഹമ്മദ് ഹസന് ലെബാട്ട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബാഷിറിനെ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയെങ്കിലും, പിന്നീട് അധികാരത്തിലേറിയ ട്രാന്‍സിഷണല്‍ മിലിട്ടറി കൗണ്‍സില്‍ സാധാരണക്കാര്‍ക്കു മേല്‍ കൂടുതല്‍ പിടിമുറിക്കുന്നതാണ് കണ്ടത്. ഇതോടെ പ്രക്ഷോഭം വീണ്ടും ശക്തമാവുകയും പൂര്‍ണമായും ജനാധിപത്യ സര്‍ക്കാര്‍ വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു.
ജനാധിപത്യ സര്‍ക്കാരുണ്ടാക്കുന്നതു വരെ രാജ്യം ഭരിക്കാനാണ് ഇരുവിഭാഗത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പരിവര്‍ത്തന സമിതി രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."