അപകടം വരുത്തിയ വാഹനം ശ്രീറാം വെങ്കിട്ടരാമന്റെ വനിതാ സുഹൃത്ത് വഫ ഫിറോസിന്റേത് ; അപകട സമയത്ത് കൂടെയുള്ളതും വഫ തന്നെ-വീഡിയോ കാണാം
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ദാരുണമായ മരണത്തിനടയാക്കിയ അപകടം വരുത്തിയത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വനിതാ സുഹൃത്തായ വഫ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള കാറ്. അപകട സമയത്ത് ശ്രീറാമിന്റെ കൂടെയുള്ളതും ഇവര്‍ തന്നെയായിരുന്നു. ഉപരിപഠനത്തിനു ശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബില്‍ നിന്നും വനിതാ സുഹൃത്തായ വഫാ ഫിറോസിന്റെ കൂടെ മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
[video width="352" height="640" mp4="http://suprabhaatham.com/wp-content/uploads/2019/08/POLICE-STATION.mp4"][/video]
നേരത്തെ പല തവണ അമിത വേഗത കാരണം ഈ കാറിനു ഫൈന്‍ അടക്കാനുള്ള നോട്ടീസ് അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഫൈന്‍ ഇതുവരെ അടിച്ചിരുന്നില്ല. വാഹനം അപകത്തില്‍പെട്ടയുടനെ വഫാ ഫിറോസിനെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നിരുന്നെങ്കിലും ഉടന്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് പ്രതിഷേധം കനത്തതിനെ തുടന്നാണ് ഇവരെ വീണ്ടും വിളിച്ചുവരുത്തിയത്. വാഹനം ഓടിച്ചത് വഫയാണെന്നു വരുത്തി തീര്‍ക്കാന്‍ ആദ്യം ശ്രമമുണ്ടായിരുന്നു. ശ്രീംറാം താനല്ല വഹാനം ഓടിച്ചതെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ശ്രീറാം തന്നയാണ് വാഹനം ഓടിച്ചതെന്നു സമ്മതിച്ചത്. വാഹനം ഓടിച്ച വ്യക്തിയുടെ ലൈസണ്‍സ് റദ്ദാക്കുമെന്ന്് ഗതാഗത വകുപ്പ് മന്ത്രിയും പറഞ്ഞിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലിസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പൂര്‍ണമായും ശ്രീരാം വെങ്കിട്ടരാമന്‍ പറഞ്ഞ വാക്കുകളാണ് പൊലിസ് മുഖവിലക്കെടുത്തത്. കാര്‍ ഓടിച്ചതാരാണെന്ന കാര്യത്തില്‍ അവ്യക്തത ഉണ്ടായതും ഇതുകൊണ്ടാണ്. ശ്രീറാം ആണ് വാഹനമോടിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ശ്രീരാം താനല്ല കാറോടിച്ചതെന്നാണ് വ്യക്തമാക്കിയത്. അതേ സമയം ശ്രീരാം മദ്യപിച്ചിരുന്നു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിച്ചതാണ് വീഴ്ചയായി മാറിയത്. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സത്യസന്ധനായ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇത്തരമൊരുവീഴ്ച സംഭവിച്ചതെന്നതും പലരേയും ഞെട്ടിച്ചിട്ടുണ്ട്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/08/POLICE.mp4"][/video]
സംഭവത്തില്‍ ശ്രീരാമിനെ രക്ഷിക്കാന്‍ പൊലിസിന്റെ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. പത്രപ്രവര്‍ത്തകരും ദൃക്‌സാക്ഷികളും ഇതാവര്‍ത്തിക്കുന്നു. അതേ സമയം സംഭവത്തില്‍ ശ്രീരാം വെങ്കിട്ടരാമനെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നാണറിയുന്നത്.
ശ്രീരാം വെങ്കിട്ടരാമന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ഇത്തരത്തില്‍ വലിയ ദുരൂഹതയും അട്ടിമറിയും പൊലിസ് നടത്തിയിട്ടുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."