യു.എസ് അറ്റോണി ജനറലും റഷ്യന്‍ അംബാസഡറും തമ്മിലുള്ള രഹസ്യബന്ധം അന്വേഷിക്കുന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സും റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ലിയാക്കും തമ്മിലുള്ള രഹസ്യബന്ധം യു.എസ് കോണ്‍ഗ്രസ് അന്വഷിക്കുന്നു. ഇന്റലിജന്‍സ് വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം ആദ്യമായി വിദേശനയം പ്രഖ്യാപിച്ച വാഷിങ്ടണിലെ മെഫ്‌ളെവര്‍ ഹോട്ടലില്‍ വച്ച് ഇരുവരും തമ്മില്‍ 2016 ഏപ്രില്‍ 27ന് കൂടിക്കാഴ്ച നടത്തിയതായാണ് കരുതപ്പെടുന്നത്.
ട്രംപിന്റെ നയപ്രഖ്യാപനത്തിന് മുന്‍പായി സംഘടിപ്പിച്ച നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സംഗമത്തില്‍ റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ലിയാക് പങ്കെടുത്തിരുന്നു.കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് വക്താവ് സാറാ ഇസ്ഗര്‍ ഫ്‌ളോറസ് പറഞ്ഞു. റഷ്യയുമായി അറ്റോണി ജനറല്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതിലെ വസ്തുത അന്വേഷിക്കാനാണ് സമിതിയെ നിയമിച്ചതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്‌നര്‍ കിസ്‌ലിയാക്കുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തെ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നേരിട്ട് ബന്ധമുള്ള വ്യാപാരിയുമായുള്ള കുഷ്‌നറുടെ കൂടിക്കാഴ്ചയുടെ വിവരങ്ങളും സംഘം പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."