HOME
DETAILS

തെന്മലയില്‍ നായാട്ട് വ്യാപകം

  
backup
October 11 2018 | 07:10 AM

%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%8d

ചെമ്മണാമ്പതി: തെന്മലയില്‍ നായാട്ട് വ്യാപകം ചെമ്മണാംപതി, വെള്ളാരം കടവ് ,ചാത്തന്‍പാറ, അടിവാരം, വള വടി എന്നീ പ്രദേശങ്ങളിലാണ് നായാട്ട് സംഘങ്ങള്‍ വ്യാപകമായിട്ടുള്ളത് .വൈദ്യുത ലൈനില്‍ നിന്നും വൈദ്യുതി മോഷ്ടിച്ച സ്ഥാപിച്ച കെണികളും വനത്തിന് അകത്തുകടന്ന് കെണികള്‍ സ്ഥാപിച്ചും പടക്കംപൊട്ടിച്ചുമാണ് നായാട്ട് സംഘങ്ങള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നത്.
കാട്ടുപന്നി ,മാന്‍ ,മ്ലാവ്, മുയല്‍ എന്നിവയാണ് നിലവില്‍ വ്യാപകമായി വേട്ടയാടപ്പെടുന്നത്. ചാലക്കുടി ,തൃശ്ശൂര്‍ ,പെരുമ്പാവൂര്‍ എന്നീ പ്രദേശങ്ങളിലെ നായാട്ടില്‍ പ്രാവീണ്യം നേടിയവരാണ് പ്രാദേശികമായി നായാട്ട് സംഘങ്ങളെ കൂട്ടുപിടിച്ച് വ്യാപകമായതോതില്‍ നായാട്ട് നടത്തുന്നത്. കഴിഞ്ഞദിവസം അടിവാരമേഖലയില്‍ കാട്ടുപന്നികളെ നായാട്ടു സംഘങ്ങള്‍ പിടികൂടി വാഹനത്തില്‍ കൊണ്ടു പോയതായി നാട്ടുകാര്‍ പറഞ്ഞു.
സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെയുമാണ് നായാട്ടു സംഘങ്ങള്‍ വേട്ടക്കായി വന്യമൃഗങ്ങളെ തേടിയെത്തുന്നത് .മൃഗങ്ങള്‍ക്ക് പുറമേ ഉടുമ്പ്, പാമ്പ് .എന്നി ഉരഗ വര്‍ഗ്ഗങ്ങളെയും സംഘം വേട്ടയാടുന്നുണ്ട് .തമിഴ്‌നാട്ടിലേക്കും തിരുവനന്തപുരം എറണാകുളം ജില്ലകളിലാണ് വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചിയും തോലുംകടത്തിക്കൊണ്ടുപോകുന്നത് .നായാട്ടിനെ തടയുന്നതിനായി വനംവകുപ്പില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും നായാട്ടു സംഘത്തെ പിടികൂടി സഹായകമാകുന്നില്ല .
മുതലമട ഇടുക്കു പാറയിലും കൊല്ലങ്കോട് മാത്തൂരിലും നായാട്ട് സംഘങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും ഉദ്യോഗസ്ഥര്‍ എത്താറില്ല. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ പ്രദേശങ്ങളില്‍ നടക്കുന്ന നായാട്ടുകള്‍ക്കെതിരെ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മലയോരമേഖലയില്‍ വന്‍ തോതിലുള്ള വന്യജീവികള്‍ ഇല്ലാതാകുമെന്ന് പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചെമ്മണാമ്പതി മുതല്‍ പോത്തുണ്ടി വരെയുള്ള 38 കിലോമീറ്റര്‍ ധൈര്യമുള്ള മലയോരപ്രദേശത്തെ വനസംരക്ഷണ സമിതികള്‍ നാട്ടുകാരെയും ഉള്‍പ്പെടുത്തി ജാഗ്രത കമ്മിറ്റികള്‍ രൂപീകരിച്ചു നയത്തിനെതിരെ ജനകീയ പ്രതിരോധങ്ങള്‍ തീര്‍ക്കുവാന്‍ വനം വകുപ്പ് തയ്യാറാവണമെന്നും പ്രധാന റോഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കൊല്ലങ്കോട് എന്നിവിടങ്ങളില്‍ വനംവകുപ്പിലെ ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago