സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കുത്തിവെപ്പ് ഇന്ന് പുനരാരംഭിക്കും
ഒഴുകൂര്‍: വിദ്യാഭ്യാസവകുപ്പിന്റെ ഏറ്റവും നല്ല പി.ടി.എ യ്ക്കുള്ള ജില്ലാഅവാര്‍ഡ് ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളിന്. ജനകീയ പങ്കാളിത്തത്തോടെ മുഴുവന്‍ യു.പി.ക്ലാസ് മുറികളും സ്മാര്‍ട്ട് റൂമുകളാക്കിയ ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമെന്ന നിലയിലാണു സ്കൂളിന് അവാര്‍ഡ് തേടിയെത്തിയത്.
2015-16 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
ഇക്കാലയളവില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് രക്ഷിതാക്കള്‍ ഒപ്പമുണ്ടാകണമെന്ന കാഴ്ച്ചപ്പാടില്‍ നിന്നാണ് ഒന്നിച്ചിരിക്കാം എന്നപദ്ധതിയും കുട്ടിയെ അറിയാന്‍ എന്നപേരിലുള്ള ഗൃഹസന്ദര്‍ശന പരിപാടി ഉള്‍പ്പെടെയുള്ള പരിപാടികളാണ് അവാര്ഡിനിടയാക്കിയത്.
എല്‍.പി വിഭാഗം ക്ലാസ്സുകള്‍ മുഴുവന്‍ സ്മാര്‍ട്ടാക്കുക എന്നതും പൊടിപടലമില്ലാത്ത വിദ്യാലയാന്തരീക്ഷം(ഡി.എഫ്.സി സ്കൂള്‍) എന്നതും പി.ടി.എയുടെ അടുത്ത ലക്ഷ്യങ്ങളാണെന്നു പി.ടി.എ പ്രസിഡന്റ് ജാബിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."