സ്‌കൂള്‍ കായിക ഉപകരണങ്ങളുടെ തുക നല്‍കല്‍; ഹൈക്കോടതി വിധി നടപ്പാക്കാന്‍ സമിതി
കാസര്‍കോട്: ജില്ലയുടെ കൗമാര കായിക കുതിപ്പിനു വേഗം നല്‍കാനുദ്ദേശിച്ച് ജില്ലാ പഞ്ചായത്ത് 2015-2016 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആസൂത്രണം ചെയ്ത കായികോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നടപ്പാക്കാന്‍ ജില്ലാപഞ്ചായത്ത് യോഗം ഉപസമിതിയെ നിയോഗിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല വിധിയെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ഇന്നലെ അടിയന്തിര ഭരണസമിതി യോഗം ചേര്‍ന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത കായികോപകരണങ്ങളെ ചൊല്ലി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. കരാറേറ്റെടുത്ത പ്ലേവെല്‍ എന്ന സ്ഥാപനം വിതരണം ചെയ്ത കായികോപകരണങ്ങളില്‍ കുട്ടികള്‍ക്ക് ഉപയോഗ യോഗ്യമല്ലാത്ത 20 ഓളം ഇനങ്ങള്‍ ഉണ്ടെന്നു സമിതി കണ്ടെത്തിയതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ പദ്ധതിയുമായി ബണ്ടണ്ടണ്ടണ്ടന്ധപ്പെട്ട് മുഴുവന്‍ കായികോപകരണങ്ങളും വിതരണം ചെയ്തതിനാല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കരാറേറ്റെടുത്ത സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിതരണം ചെയ്ത ഉപകരണങ്ങളില്‍ ഗുണമേന്മയും ഉപയോഗക്ഷമതയുമുള്ളവയുടെ വില സ്ഥാപനത്തിനു നല്‍കുന്നതിന് ഹൈക്കോടതി ഇടക്കാല ഇടക്കാല ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധി ഭരണസമിതി യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഉപകരണങ്ങളുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലില്‍, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, കാസര്‍കോട് ഗവ.കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ആന്റ് എച്ച്.ഒ.ഡി (കായികം) എം.പി രാജു, സ്‌പോര്‍ട് ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌കൂളുകളിലെ കായികാധ്യാപകര്‍, പ്ലേവെല്‍ സ്‌പോര്‍ട്‌സ് കൊച്ചിയുടെ ഒരു പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചു. ഈ സമിതി 11, 12 തിയതികളില്‍ കായികോപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ജി.എച്ച്.എസ്.എസ് കുമ്പള, എം.പി.എസ്.ജി.എച്ച്.എസ്.എസ് ബെള്ളിക്കോത്ത് എന്നീ സ്‌കൂളുകളില്‍ പരിശോധന നടത്തി ഉപകരണങ്ങളുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തിയതിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ഹൈക്കോടതിയുടെ വിധി അനുസരിച്ച് സ്ഥാപനത്തിനു തുക അനുവദിക്കാന്‍ പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ വിദ്യാഭ്യാസ ഉപഡയരക്ടറെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ശാന്തമ്മാ ഫിലിപ്പ്, ഫരീദാ സക്കീര്‍ അഹമ്മദ്, എ.പി ഉഷ, ഷാനവാസ് പാദൂര്‍, സുഫൈജ അബൂബക്കര്‍, ഇ. പത്മാവതി, എം. കേളുപണിക്കര്‍, മുംതാസ് സമീറ, പി.വി പത്മജ, ഫിനാന്‍സ് ഓഫിസര്‍ എം.എം ഷംനാദ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."