കേരളത്തില്‍ എട്ടു വരെ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ എട്ടാം തിയ്യതി വരെ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളുന്നതിനെത്തുടര്ന്നാണ് കേരളത്തില്‍ മഴ ലഭിക്കുക.
ഇതേത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ ബുധനാഴ്ചവരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അലര്‍ട്ട്
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റുജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും ബാധകമാണ്. ഇവിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
കാറ്റ് ശക്തമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദ്ദേശമുണ്ട്. ഞായറാഴ്ചമുതല്‍ ഏഴാം തിയ്യതിവരെ കര്‍ണാടക തീരത്തും തിങ്കളാഴ്ച മുതല്‍ ഏഴാം തിയ്യതിവരെ കേരള തീരത്തും കടലില്‍പ്പോകരുതെന്നാണ് നിര്‍ദ്ദേശം.
അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമബംഗാള്‍ തീരത്തിന് അടുത്തായി ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാതെ എട്ടാംതീയതിയോടെ കരയിലേക്ക് കടക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."