സീറോ അവറില്‍ പിടിവീണവര്‍ക്കു ബോധവത്കരണം
കണ്ണൂര്‍: ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പിടിയിലായവര്‍ക്കു പൊലിസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്.
സീറോ അവര്‍ ക്യാംപയിന്റെ ഭാഗമായി നഗരത്തില്‍ നിന്നു പിടിയിലായ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരും മദ്യപിച്ച് വാഹനമോടിച്ചവരുമെല്ലാം ഇന്നലെ പൊലിസിനു മുന്നില്‍ വിദ്യാര്‍ഥികളായി എത്തി. ജില്ലാ പൊലിസിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് എല്ലാ ഞായറാഴ്ചകളിലുംതുടരും. അപകടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.
അപകടമുഖത്ത് പെട്ടെന്ന് എത്തിപ്പെട്ടാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ചിത്രം സഹിതം ക്ലാസെടുത്തു. എ.ആര്‍ അസി.കമാന്‍ഡന്റ് വി.കെ അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ സി.ഐ കെ.വി വേണുഗോപാല്‍, ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, ട്രാഫിക് സ്റ്റേഷന്‍ സിവില്‍ പൊലിസ് ഓഫിസര്‍ എ.വി സതീഷ്, അനൂപ് തവര, ട്രാഫിക് എസ്.ഐ കെ സുധാകരന്‍, സിവില്‍ പൊലിസ് ഓഫിസര്‍ അനിഴന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."