ചട്ടം പാലിച്ച് മാത്രം നിര്‍മാണം നടത്തണം: ഡോ. വി. നന്ദകുമാര്‍
കൊട്ടിയൂര്‍: ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം ഒഴിവാക്കി മറ്റ് ഭാഗങ്ങളില്‍ ഭൂമി പാകപ്പെടുത്തി താമസയോഗ്യമാക്കുന്നതിന് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇത്തരം പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണ ചട്ടം പാലിച്ചു മാത്രമേ നടത്താവൂ എന്നും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡിസ് ഡയരക്ടര്‍ ഡോ. വി. നന്ദകുമാര്‍.
ഇത്തരം പ്രദേശങ്ങളില്‍ റബര്‍ പോലുള്ള നാണ്യവിളകള്‍ കൃഷിചെയ്യുമ്പോള്‍ വെള്ളം ഭൂമിക്കടിയിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണം. ഭൂമി തട്ടുകളായി തിരിച്ച് സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലം പുനര്‍നിര്‍മിക്കാനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സേനയുടെ പ്രവര്‍ത്തനം ആവശ്യമാണെന്നും ഇതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിയൂരിലെ ദുരിതബാധിത മേഖലകളായ നെല്ലിയോടി മേമല, ചപ്പമല, അമ്പായത്തോട് എന്നീ പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."