HOME
DETAILS

പുതിയ അധ്യയനവര്‍ഷം മാറ്റത്തിന്റെ തുടക്കമാകണം

  
backup
June 02 2017 | 00:06 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d

 

 

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷപൂര്‍വം തന്നെ നടന്നിരിക്കുകയാണ്. മലയാളഭാഷ നിര്‍ബന്ധമാക്കിയതിനു ശേഷമുള്ള ആദ്യത്തെ അധ്യയനവര്‍ഷമെന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിനുണ്ട്. പൊതുവിദ്യാലയങ്ങളില്‍നിന്ന് കുട്ടികളും രക്ഷിതാക്കളും അകലുകയും തത്ഫലമായി പല സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള ചിന്ത വിദ്യാഭ്യാസ വകുപ്പിനുണ്ടായത്. അത്തരമൊരു കാലത്തെ പുതിയ അധ്യയന വര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നത് ആഹ്ലാദകരമാണ്. രക്ഷിതാക്കളും ഓരോ പ്രദേശത്തെയും പി.ടി.എ ഭാരവാഹികളും പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുവാനുതകുന്ന കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി പൊതുവിദ്യാലയങ്ങളോട് പൊതുസമൂഹത്തിനുണ്ടായിരുന്ന അകല്‍ച്ച മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്‍പുണ്ടായിരുന്ന പ്രാധാന്യവും പ്രശസ്തിയും തിരിച്ചുവരുന്നുവെന്നത് ശുഭോദര്‍ക്കമാണ്. മൂന്നരലക്ഷത്തോളം പുതിയ വിദ്യാര്‍ഥികള്‍ ഈ അധ്യയനവര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നുവെന്നതു തന്നെ രക്ഷിതാക്കളിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന അതേ പഠനസാഹചര്യങ്ങളും മികവും പൊതുവിദ്യാലയങ്ങളില്‍ നിന്നും ലഭ്യമാകുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളെ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതില്‍ നിന്നു മാറ്റിച്ചിന്തിപ്പിക്കുന്നത്. അധ്യാപക കൂട്ടായ്മക്കും ഓരോ പ്രദേശത്തെ പി.ടി.എക്കും സര്‍വോപരി സര്‍ക്കാരിന്റെ പിന്തുണയും ഈ ഉദ്യമത്തിന് ലഭിക്കുകയുണ്ടായി. ഇത്തവണത്തെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന് തിരുവനന്തപുരത്തെ ഊരുട്ടമ്പലം യു.പി സ്‌കൂളിനെ തെരഞ്ഞെടുത്തത് അര്‍ഥവത്താണ്. വിദ്യ അഭ്യസിക്കുന്നത് സവര്‍ണര്‍ക്കു മാത്രമായി നിജപ്പെടുത്തിയ ഒരു കാലത്ത് ഊരുട്ടമ്പലം പോലുള്ള സ്‌കൂളുകളില്‍ അധഃകൃതര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. അയ്യങ്കാളിയെപ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും നവോഥാന പ്രസ്ഥാനങ്ങളുടെയും നിരന്തരമായ ഇടപെടലുകളുമാണ് വിദ്യ അഭ്യസിക്കുന്നതില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തെ തുടച്ചുനീക്കിയത്. അത്തരമൊരു ചരിത്രം വഹിക്കുന്ന ഊരുട്ടമ്പലം സ്‌കൂളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രവേശനോത്സവ ഉദ്ഘാടനം സംഘടിപ്പിച്ചത് ചരിത്രത്തെ ഒരിക്കല്‍ കൂടി ഓര്‍ക്കാനുള്ള അവസരവുമായി.
പൊതുവിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയത് വിദ്യാഭ്യാസ രംഗത്തുണ്ടായ ചില അനഭിലഷണീയ പ്രവണതകളെതുടര്‍ന്നായിരുന്നു. ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റംവന്നു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന തത്ത്വം പണക്കാര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റപ്പെട്ടു. വിദ്യാഭ്യാസത്തെ വാണിജ്യപരമായി ഉപയോഗപ്പെടുത്താന്‍ സ്വകാര്യ ഏജന്‍സികളും വ്യക്തികളും രംഗത്തിറങ്ങിയതോടെ വിദ്യാഭ്യാസം വ്യവസായവല്‍ക്കരിക്കപ്പെട്ടു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ സ്‌കൂള്‍ ബസുകളും ഒരുക്കിക്കൊണ്ട് സ്വകാര്യ മാനേജ്‌മെന്റുകള്‍ ഈ രംഗത്ത് മത്സരിച്ചതോടെ പാവപ്പെട്ടവന്‍ പോലും അവരുടെ കുട്ടികളെ ഇത്തരം സ്ഥാപനങ്ങളില്‍ കനത്ത ഫീസ് നല്‍കി പഠിപ്പിക്കുവാന്‍ നിര്‍ബന്ധിതരായി.
പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും സ്വകാര്യ സ്‌കൂളുകളില്‍ അവരുടെ കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ തകര്‍ച്ച പൂര്‍ത്തിയാവുകയായിരുന്നു. അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്നേടത്തുവരെ എത്തിയപ്പോഴാണ് അധ്യാപക സംഘടനകള്‍ ചിന്തിക്കുവാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ സ്‌കൂളുകളെയും സ്വകാര്യ സ്‌കൂളുകള്‍ക്കൊപ്പം മേന്മയുള്ളതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതും ഇതിനെതുടര്‍ന്നാണ്. ഓരോ പ്രദേശത്തെയും പി.ടി.എ ഭാരവാഹികളും നാട്ടുകാരും ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ പല പൊതുവിദ്യാലയങ്ങളും ഗുണമേന്മയുള്ളതായി മാറി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കവച്ചുവയ്ക്കുന്ന നൂതനാശയങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പല രക്ഷിതാക്കളെയും പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നുണ്ട്. തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്ന കണ്ണൂര്‍ തളാപ്പിലെ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം 169 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്.
പി.ടി.എയുടെയും നാട്ടുകാരുടെയും കഠിന പരിശ്രമത്താലാണ് ഈ ഉന്നതിയിലേക്ക് പ്രസ്തുത വിദ്യാലയം ഉയര്‍ന്നത്. സ്‌കൂളുകള്‍ ഹൈടെക് ആക്കി ഉയര്‍ത്താനും വിവര സാങ്കേതിക വിദ്യയിലൂടെ ഉന്നതവിദ്യാഭ്യാസം ആര്‍ജിക്കാനുമുള്ള പദ്ധതികള്‍ പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാകുമ്പോള്‍ സമ്പന്നരുടെ മക്കളും നാളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കും. അത്തരമൊരു അവസരത്തിനുള്ള നാന്ദികൂടിയാകണം പൊതുവിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുണ്ടായ ഉണര്‍വ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതും പൊതുവിദ്യാലയങ്ങളിലെ ഇപ്പോഴുണ്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്നാണ്. ഈ ഗുണനിലവാരവും പ്രതിബദ്ധതയും ഭാവിയിലും തുടരുകയാണെങ്കില്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടത്തെ കേരളത്തില്‍നിന്നു പൂര്‍ണമായും തുടച്ചുനീക്കാനും പഴയകാല പൊതുവിദ്യാഭ്യാസ പ്രതാപത്തെ തിരികെ കൊണ്ടുവരാനും കഴിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago