റെഡ്‌ക്രോസ് സൊസൈറ്റി പിരിച്ചുവിടല്‍: സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ചെയര്‍മാനെ നീക്കുകയും ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തത് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് നടപടിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
റെഡ്‌ക്രോസിലെ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് കമ്മിറ്റിയംഗമായ കരമന സ്വദേശി സി. ഭാസ്‌കരന്‍ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് 2016 ജൂലായ് 15നാണ് കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. റെഡ്‌ക്രോസിന്റെ സംസ്ഥാന ചെയര്‍മാന്‍ സുനില്‍ സി. കുര്യനെ നീക്കിയതിനു പുറമേ ജില്ലാ കമ്മിറ്റികളുടെ ചുമതല അതതു കലക്ടര്‍മാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരേ സുനില്‍ സി. കുര്യനടക്കമുള്ളവര്‍ നല്‍കിയ ഹരജിയില്‍ 2016 ഓഗസ്റ്റ് 28ന് സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ മാര്‍ച്ച് 28ന് ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സര്‍ക്കാരിന് റെഡ്‌ക്രോസ് സൊസൈറ്റിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."