ആന്റിപൈറസി സെല്‍ റെയ്ഡ്: 15 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വ്യാജ സി.ഡിയും ഡി.വി.ഡിയും മറ്റും കണ്ടെത്തുന്നതിന് ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ നടത്തിയ പരിശോധനയില്‍ 15 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല മൈതാനം റോഡില്‍ 3ജി മൊബൈല്‍സ് ഉടമ നിഷാദ്, ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളിനു സമീപം ഹോം വിഡിയോ ഉടമ സിജാദ്, കാട്ടാക്കട പൂവച്ചല്‍ നിയോണ്‍ കംപ്യൂട്ടര്‍ ഉടമ ഷിബിന്‍ കുമാര്‍, നേമം കാക്കാമൂല ന്യൂ ഷൈന്‍ മൊബൈല്‍സ് ഉടമ സോജന്‍, കൊല്ലം പാരിപ്പള്ളി ചന്തയില്‍ തട്ടില്‍ സി.ഡി വ്യാപാരം നടത്തിയിരുന്ന ഷാനു എന്നിവര്‍ പിടിയിലായി.
പത്തനംതിട്ട തിരുവല്ല മെലഡി സി.ഡി ഷോപ്പുടമ ജോയ് വര്‍ഗീസ്, അടൂരില്‍ സര്‍ഗം മ്യൂസിക് ഉടമ ശ്രീകുമാര്‍, ആലപ്പുഴ കായംകുളം കറ്റാനം പുഞ്ചിരി വിഡിയോസ് ഉടമ സുബിത് ബേബി, എടത്വാ സിറ്റി കാസറ്റ്‌സ് ഉടമ ഷാജിമോന്‍ ജോസഫ്, കോട്ടയം തിരുനക്കരയില്‍ തട്ടില്‍ സി.ഡി വ്യാപാരം നടത്തിയിരുന്ന രാജേന്ദ്രന്‍, ഷാജി, എറണാകുളം പെരുമ്പാവൂര്‍ ഗാന്ധി ബസാറിലെ കംപ്ലീറ്റ് ഷോപ്പുടമ അന്‍വര്‍, പി.പി റോഡില്‍ രാഗം മ്യൂസിക് ഉടമ സിദ്ദിഖ്, മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്റിലെ ചിത്രാലയ ഷോപ്പുടമ ബാബുരാജന്‍, കുറ്റിപ്പുറം ടൗണില്‍ പട്ടുറുമാല്‍ മൂവി ഗാലറി ഉടമ മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് പകര്‍പ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെ ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറുകള്‍, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളും പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."