HOME
DETAILS
MAL
ആയുര്‍വേദ മരുന്നും കഞ്ഞികിറ്റു വിതരണവും
backup
August 01 2016 | 01:08 AM
അരിമ്പൂര്‍: ഗാമപഞ്ചായത്ത് നാലാം വാര്‍ഡിലെ എ വണ്‍ ജനശ്രീ സംഘവും എസ്.എന്‍.എ ഔഷധശാലയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളി പ്രവര്‍ത്തകര്‍ക്കും വൃദ്ധര്‍ക്കും ആയുര്‍വേദ മരുന്നും കഞ്ഞികിറ്റും വിതരണം ചെയ്തു. പഞ്ചായത്ത് അംഗം സുധ സദാനന്ദന് അധ്യക്ഷനായി.
അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജനശ്രീ അരിമ്പൂര്‍ മണ്ഡലം ചെയര്മാന് സി.എല്‍ ജോണ്സണ് വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് അംഗം സി. ശില്പ, കെ.എസ് ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."