സുവിശേഷ പ്രവര്‍ത്തകയുടെ കുടുംബത്തെ മുന്‍വൈദികന്‍ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി
കണ്ണൂര്‍: സെമിനാരിയില്‍ പഠിക്കുന്ന മകനുനേരെയുണ്ടായ ലൈംഗികചൂഷണവും മര്‍ദനവും ചോദ്യം ചെയ്തു കേസ് കൊടുത്തതിന് മുന്‍ വൈദികന്‍ തന്റെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കിയതായി സുവിശേഷ പ്രവര്‍ത്തക ആരോപിച്ചു.
പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ സുവിശേഷ പ്രവര്‍ത്തകയായ ആലിസ് ജോസഫാണ് ഇരിട്ടിക്കടുത്തെ ദേവമാതാ സെമിനാരിയില്‍ റെക്ടറായിരുന്ന ഫാ. ജെയിംസ് തെക്കേമുറിയിലിനെതിരേ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. ദേവമാതാ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായിരുന്ന തന്റെ മകനെ വികാരി ലൈംഗികമായും മറ്റുതരത്തിലും പീഡിപ്പിച്ചുവെന്നും ഇതു സംബന്ധിച്ചു സഭയ്ക്കു പരാതി നല്‍കിയതിനാല്‍ രണ്ടുതവണ വധിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പറയുന്നു.
സഭാ അധികാരികള്‍ക്കും പൊലിസിനും നല്‍കിയ പരാതിയെ തുടര്‍ന്ന് ജയിംസ് തെക്കെമുറിക്ക് വികാരി പട്ടം നഷ്ടമായി. ഈ വൈരാഗ്യത്തില്‍ കഴിഞ്ഞ മെയ് 29ന് തന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഒരു കിലോയിലേറെ കഞ്ചാവ് കൊണ്ടുവച്ചു കള്ളക്കേസ് എടുപ്പിച്ചു.
വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ച വിവരം എക്‌സൈസിനെ വിളിച്ചറിയിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും ആലിസ് ജോസഫ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ തോമസ് തോട്ടത്തില്‍, കെ.പി ജോമോന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."