HOME
DETAILS
MAL
'ക്വിന്റ്' ഉടമ രാഘവ് ബാലിയുടെ വസതിയില്‍ റെയ്ഡ്
backup
October 11 2018 | 19:10 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും തലവേദന സൃഷ്ടിച്ച നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ദി ക്വിന്റ് വാര്‍ത്താപോര്‍ട്ടലിന്റെ ഉടമ രാഘവ് ബാലിന്റെ വീട്ടിലും നോയ്ഡയിലെ പോര്‍ട്ടലിന്റെ ആസ്ഥാനത്തും ആദായനികുതി വകുപ്പിന്റെ പരിശോന. ഇന്നലെ രാവിലെയാണ് രണ്ടുസ്ഥലത്തും ഒരേസമയം ആദായികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. തങ്ങള്‍ നികുതി സംബന്ധമായ ക്രമക്കേടുകളൊന്നും കാട്ടിയില്ലെന്നും ബന്ധപ്പെട്ട രേഖകളെല്ലാം ആദായ നികുതി വകുപ്പിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും രാഘവ് ബാലി അറിയിച്ചു.
ഓഫിസില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കരുതെന്നും താന്‍ ആവശ്യപ്പെട്ടതായും ബാലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."