ശ്രീകാര്യം റോഡ് വികസനം :മന്ത്രിക്ക് നിവേദനം നല്‍കി
ശ്രീകാര്യം: മേഖലയിലെ റോഡു വികസനവും മേല്‍പ്പാല നിര്‍മാണവും അനുബന്ധ വികസനങ്ങളും ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഫ്രാറ്റ്, കോറസ്, ട്രാക് എന്നീ റസിഡന്റ്‌സ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വദനം സമര്‍പ്പിച്ചു. റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും ഭൂമി തുല്യമായി ഏടുക്കുക, വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമിയില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ച് പുന:രധിവാസം സാധ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
കൗണ്‍സിലര്‍ സി. സുദര്‍ശനന്‍, കോറസ് ഭാരവാഹികളായ വി. കേശവന്‍കുട്ടി, കെ.ഒ. അശോകന്‍, ചിത്തിര ബാബു, ഫ്രാറ്റ് ഭാരവാഹികളായ കരിയം വിജയകുമാര്‍, പി.എസ്. സന്തോഷ് കുമാര്‍, പി. രാമചന്ദ്രന്‍ തമ്പി, എസ്. ഷാനവാസ്, ട്രാക് ജനറല്‍ സെക്രട്ടറി ഗാന്ധിപുരം നളിനകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്. സ്ഥലവാസികളുടെ ആശങ്കകള്‍ ദൂരീകരിച്ച് എത്രയും വേഗം വികസനം യാഥാര്‍ഥ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."