ജില്ലാ തല അവാര്‍ഡുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: 2016-17 സാമ്പത്തിക വര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കര്‍ഷകര്‍, അവരുടെ ഗ്രൂപ്പുകള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുളള അവാര്‍ഡ്ദാനവും കാര്‍ഷിക സെമിനാറിന്റെ ഉദ്ഘാടനവും പാറശാല കൊറ്റാമം ശ്രീമണ്ഡപത്തില്‍ കൃഷിമന്ത്രി നിര്‍വ്വഹിച്ചു. സംരക്ഷണത്തിന്റെ കുറവുകൊണ്ട് ഈ നാട്ടില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ട സ്ഥിതിവിശേഷം ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. മികച്ച പൊതുമേഖലാ സ്ഥാപനത്തിനുളള അവാര്‍ഡ് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ ആറ്റിങ്ങല്‍ കരസ്ഥമാക്കി. മികച്ച സ്വകാര്യസ്ഥാപനമായി സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി കല്ലറ, മികച്ച പച്ചക്കറി ക്ലസ്റ്ററായി-പെരുമ്പഴുതൂര്‍ പച്ചക്കറി ഗ്രൂപ്പ്, മികച്ച കൃഷി അസിസ്റ്റന്റായി സജി. ആര്‍. പുല്ലമ്പാറ കൃഷിഭവന്‍, മികച്ച കൃഷി ഓഫീസറായി ഷീന പി.കെ. പൂവച്ചല്‍, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി ആന്റണി റോസ്, നെടുമങ്ങാട് ബ്ലോക്ക്, മികച്ച കര്‍ഷകനായി തങ്കരാജ്, പൂവച്ചല്‍, മികച്ച വിദ്യാര്‍ത്ഥിയായി അലോണ കൂളത്തൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."