HOME
DETAILS
MAL
എസ്.കെ.ജെ.എം.സി.സി 60ാം വാര്‍ഷികം: ജില്ലാതല സുവനീര്‍ മത്സരം നടത്തും
backup
August 05 2019 | 18:08 PM
തേഞ്ഞിപ്പലം: ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ വച്ച് നടത്തുന്ന അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല സുവനീര്‍ മത്സരം നടത്തുന്നു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസ്ഥാനം, പ്രവര്‍ത്തനം, ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഭാരവാഹികള്‍, ജില്ലയിലെ റെയ്ഞ്ചുകള്‍, ഭാരവാഹികള്‍, ജില്ലയിലെ മത-ഭൗതിക സ്ഥാപനങ്ങള്‍, ജീവിക്കുന്നവരും മണ്മറഞ്ഞവരുമായ സമസ്തയുടെ നേതാക്കള്‍ തുടങ്ങിയവയുടെ ലഘുവിവരമടങ്ങിയ ക്രൗണ്‍ 14 വലിപ്പത്തിലുള്ള 96-128 പേജിലൊതുങ്ങുന്ന സുവനീര്‍ ആണ് തയാറാക്കേണ്ടത്. അതത് ജില്ലാ കമ്മിറ്റികള്‍ പ്രിന്റ് ചെയ്ത് നാല് കോപ്പി വീതം മത്സരത്തിനായി സെപ്റ്റംബര്‍ 30 നകം ചേളാരി ഓഫിസില്‍ എത്തിക്കേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."