മതകാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് മതപണ്ഡിതന്മാര്‍: ബഷീറലി തങ്ങള്‍
തൃപ്പനച്ചി: മതകാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് പണ്ഡിതന്മാര്‍ ആണെന്നും മതനിയമങ്ങളെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തൃപ്പനച്ചി ഉസ്താദ് ഏഴാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഖുര്‍ആന്‍ പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മതേതര മൂല്യങ്ങള്‍ കൊണ്ട് സമ്പന്നമായ രാജ്യത്തെ സങ്കുചിത താല്പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയതയിലേക്ക് നയിക്കുന്നത് കടുത്ത അപരാധമാണ് . അസ്വസ്ഥമായ ലോകത്തിന് തന്റെ നിസ്വാര്‍ത്ഥ ജീവിതത്തിലൂടെ ശാരീരികവും മാനസികവും ആത്മീയവുമായ നിത്യ ശാന്തി പകരുകയായിരുന്നു തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരെന്നും തങ്ങള്‍ പറഞ്ഞു.
സയ്യിദ് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് ക്ലാസെടുത്തു. ഉമ്മര്‍കോയ ഹാജി കുറ്റിക്കാട്ടൂര്‍, അബ്ദുറഹ്മാന്‍ ഹാജി കുണ്ടൂര്‍, ടി.കെ ഉണ്ണീന്‍ഹാജി ആനപ്പാലം, പനോളി മൂസഹാജി, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, ഒ.പി മൊയ്തീന്‍കുട്ടിഹാജി സംസാരിച്ചു. രാവിലെ ആറിന് നടന്ന സിയാറത്തിന് അബ്ദുല്‍ കരീം ഫൈസി തൃപ്പനച്ചി നേതൃത്വം നല്‍കി.
വൈകിട്ട് ഏഴിന് സ്വലാത്ത് മജ്‌ലിസ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാപ്പു തങ്ങള്‍ കുന്നുംപുറം നേതൃത്വം നല്‍കി. വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ അധ്യക്ഷനായി. ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, ശിഹാബ് തങ്ങള്‍ കാഞ്ഞങ്ങാട്, ഇബ്രാഹീം ബാഖവി വെട്ടിച്ചിറ, എന്‍.എച്ച് മമ്മദ് ഹാജി, അവറാന്‍ കുട്ടി ഹാജി, ഫൈസല്‍ വാഫി പൂക്കൊളത്തൂര്‍, അബ്ദുറഹ്മാന്‍ ദാരിമി ആലിപ്പറമ്പ് സംസാരിച്ചു.
ഇന്ന് വൈകിട്ട് മജ്‌ലിസുന്നൂറിനു സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബൂബക്കര്‍ ദാരിമി ഒളവണ്ണ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്നു മതപ്രഭാഷണം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും. നാളെ ഉച്ചക്ക് രണ്ടിനു നടക്കുന്ന 'ഖുര്‍റത്തു അഅ്‌യുന്‍'രക്ഷാകര്‍തൃ സംഗമം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്ല ദാരിമി വളമംഗലം അധ്യക്ഷനാകും. അഹമ്മദ് വാഫി കക്കാട് ക്ലാസെടുക്കും.
വൈകിട്ട് മതപ്രഭാഷണം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനാവും. ഖലീല്‍ ഹുദവി കാസര്‍കോഡ് സംസാരിക്കും. 14ന് സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനാകും. ഖത്മ് ദുആക്ക് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. അബ്ദുസമദ് പൂക്കോട്ടൂര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."