ആളെക്കൊന്നാലും വേണ്ടില്ല; സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും നിര്‍ബന്ധം പ്രത്യേക വാഹന പരിശോധനക്ക് തുടക്കം
തിരുവനന്തപുരം: റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പൊലിസും മോട്ടോര്‍വാഹനവകുപ്പും നടത്തുന്ന പ്രത്യേക വാഹന പരിശോധനക്ക് തുടക്കം.
തലസ്ഥാന നഗരത്തില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കാറിന്റെ യാത്രാ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനും അപകടസമയത്തെ വേഗത നിര്‍ണയിക്കുന്നതിനും വിമുഖതകാണിച്ച പൊലിസും മോട്ടോര്‍ വാഹനവകുപ്പുമാണ് ഇന്നലെ മുതല്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രത്യേക പരിശോധനക്കായി രംഗത്തിറങ്ങിയിരിക്കുന്നത്.
തലസ്ഥാനത്തെ ഏറ്റവും സുരക്ഷാപ്രാധാന്യമുള്ള സ്ഥലത്ത് നടന്ന അപകടത്തിന്റെ കാമറാ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതുവരെയും പൊലിസിനും മോട്ടോര്‍വാഹന വകുപ്പിനും കഴിഞ്ഞിട്ടില്ല.
ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ കടന്നുപോകുന്ന മ്യൂസിയം രാജ്ഭവന്‍ റോഡിലെ കാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമാണെന്നായിരുന്നു അപകടത്തെ തുടര്‍ന്ന് പൊലിസ് ഉയര്‍ത്തിയ വാദം. എന്നാല്‍ കാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്നായിരുന്നു മോട്ടോര്‍വാഹനവകുപ്പ് അധികൃതരുടെ പ്രതികരണം.
ഏഴാംതിയതി സീറ്റ്‌ബെല്‍റ്റ്, ഹെല്‍മെറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും 17 മുതല്‍ 19 വരെ വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ് സിഗ്‌നല്‍ ലംഘനം, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറില്ലാത്തതും ഓവര്‍ലോഡും 28 മുതല്‍ 31 വരെ കൂളിങ് ഫിലിം എന്നിങ്ങനെ തിരിച്ചാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."