കേരളത്തില്‍ രാഷ്ട്രീയധ്രുവീകരണത്തിന് സമയമായി: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കെ.എം മാണിയെ അനുനയിപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങള്‍ പരാജപ്പെടുമ്പോള്‍ പ്രതീക്ഷയിലാണ് ബി.ജെ.പി സഖ്യം. ഈ സംഭവവികാസങ്ങളോടെ കേരളത്തില്‍ രാഷ്ട്രീയധ്രുവീകരണത്തിന് സമയമായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രതികരിച്ചു. സംസ്ഥാനത്ത് യു.ഡി.എഫ് ശിഥിലമാകുന്നത് കാണാമെന്നും ബി.ജെ.പി മുഖ്യപ്രതിപക്ഷമായി മാറുമെന്നും കുമ്മനം പ്രത്യാശപ്രകടിപ്പിച്ചു.
മുന്നണി നിലപാട് ചരല്‍ക്കുന്നില്‍ ചേരുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് മാണി യു.ഡി.എഫ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, തീരുമാനം തങ്ങള്‍ക്കനുകൂലമാകുന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കെ.എം മാണി യു.ഡി.എഫ് ഉപേക്ഷിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന് കുമ്മനം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, മാണി ഗ്രൂപ്പിനെ എന്‍.ഡി.എയില്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."