കാലവര്‍ഷത്തെ പേടിച്ച് പുഴംകുനി കോളനിക്കാര്‍
കല്ലൂര്‍: ഓരോ കാലവര്‍ഷം എത്തുമ്പോഴും പുഴംകുനി കോളനിക്കാരുടെ നെഞ്ചിടിപ്പേറും, കല്ലൂര്‍ പുഴയുടെ സമീപത്തുള്ള ഈ കോളനി എല്ലാമഴക്കാലത്തും വെള്ളത്തില്‍ മുങ്ങും. ഇതോടെ ഇവരുടെ പിന്നീടുള്ള ജീവിതം സമീപത്തെ അംഗന്വാടിയിലാവും.
വെള്ളം ഇറങ്ങുന്നതോടെ കുട്ടികളും കൂടപ്പിറപ്പുകളും സകല വളര്‍ത്തുമൃഗങ്ങളുമായി ഇവര്‍ തിരിച്ചെത്തും. ഇത് പതിറ്റാണ്ടുകളായുള്ള കാഴ്ചയാണ്. കോളനികളിലെ വീടുകളുടെ അവസ്ഥയും അതിദയനീയമാണ്. ഓരോ മഴക്കാലത്തും ഇവരെ പുനരധിവസിപ്പിക്കുമെന്ന് അധികൃതര്‍ ഉറപ്പുപറയാറുണ്ടെങ്കിലും വെള്ളം ഇറങ്ങുന്നതിനൊപ്പം ഈ ഉറപ്പും വെള്ളത്തിനൊപ്പം പോകും. ആറ് കുടുംബങ്ങളാണ് ഈ കോളനിയില്‍ ഉള്ളത്. ഇവര്‍ താമസിക്കുന്ന എല്ലാ വീടുകളും കാലപ്പഴക്കത്താല്‍ തകര്‍ന്ന നിലയിലാണ്.
മാറ്റി പാര്‍പ്പിക്കുമെന്ന് പറയുന്നതിനാല്‍ വീടുകള്‍ അറ്റകുറ്റപ്പണി നടത്താനും സാധിക്കുന്നില്ല. കോളനിയില്‍ ഒരു തവണകൂടി വെള്ളം കയറിയാല്‍ വീടുകള്‍ അതിനെ അതിജീവിക്കുമോ എന്ന ആശങ്കയിലാണ് കോളനി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."