നാരോക്കടവിലെ ക്വാറിക്കെതിരേ നാട്ടുകാര്‍ രംഗത്ത്
വെള്ളമുണ്ട: ബാണാസുര മലയടിവാരത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ ഖനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന്.
കഴിഞ്ഞ പ്രളയകാലത്ത് നിരവധി ഉരുള്‍പ്പൊട്ടലുകള്‍ക്ക് ഇടയാക്കിയ പാറ ഖനനം തുടര്‍ന്നാല്‍ തങ്ങളുടെ വീടിനും ജീവനും ഭീഷണിയാവുമെന്ന ആശങ്കയോടെയൊണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്.
വെള്ളമുണ്ട വില്ലേജിലെ നാരോക്കടവില്‍ സര്‍വേ നമ്പര്‍ 622ഒന്ന് എ യില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന ശിലാ ബ്രിക്‌സ് ആന്‍ഡ്് ഗ്രാനൈറ്റ് ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.കഴിഞ്ഞ പ്രളയാകലത്ത് പ്രദേശത്തെ വാളാരംകുന്നില്‍ ഉള്‍പ്പെടെയുണ്ടായ ഉരുള്‍പ്പൊട്ടലുകള്‍ക്ക് കാരണം പാറ ഖനനമാണെണ് നേരത്തെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. ഓഗസ്റ്റ്21ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് മാനന്തവാടി സബ്കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ബാണാസുര മലയിലെ അത്താണി ക്വാറിയുടെയും ശില ബ്രിക്‌സിന്റെയും പ്രവര്‍ത്തനം തുടര്‍ന്നാല്‍ വന്‍ ദുരന്തങ്ങള്‍ക്കിടയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അത്താണി ക്വാറിയുടെ അനുമതി പുതുക്കി നല്‍കാതിരുന്നത്.
എന്നാല്‍ ശില ബ്രിക്‌സിന് അനുമതി നല്‍കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ മലയോര സംരക്ഷണ സമിതി രൂപീകരിച്ച് ഇന്ന് മുതല്‍ ക്വാറിപ്രവര്‍ത്തനം തടയാന്‍ തീരുമാനിച്ചത്.
ഐ.സി തോമസ് ചെയര്‍മാനും ആര്‍.വി പുരുഷോത്തമന്‍ കണ്‍വീനറുമായുള്ള 15 അംഗ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."